Sunday, May 19, 2024
spot_img

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ;നടപടി വി മുരളീധരന്റെ ഇടപെടലിന് പിന്നാലെ;മന്ത്രാലയത്തിന്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായി വി മുരളീധരൻ

പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ച് റെയിൽവേ. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ ഇടപെടലിന് പിന്നാലെയാണ് റെയിൽവേ പരശുറാം എക്‌സ്പ്രസിന് ചിറയിൻകീഴ് സ്റ്റേഷനിൽ സ്റ്റോപ് അനുവദിച്ചിരിക്കുന്നത്. മന്ത്രാലയത്തിന്റെ നടപടിയെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നതായി വി മുരളീധരൻ പറഞ്ഞു.

ആയിരങ്ങൾ ആശ്രയിക്കുന്ന ചിറയിൻകീഴ് സ്റ്റേഷനിൽ പല എക്‌സ്പ്രസ് ട്രെയിനുകൾക്കും സ്റ്റോപ്പില്ലെന്ന പ്രദേശവാസികളുടെ പരാതി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ വി മുരളീധരൻ നേരിട്ട് അറിയിച്ചിരുന്നു. യാത്രക്കാർ വർക്കല സ്റ്റേഷനെ ആശ്രയിക്കേണ്ടി വരുന്നുവെന്നിരിക്കെ യാത്രാദുരിതത്തിന്
അറുതിവരുത്താൻ അനുഭാവപൂർവം ഇടപെടുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇന്നത് യാഥാർത്ഥ്യമാകുമ്പോൾ ചിറയിൻകീഴ് നിവാസികൾക്ക് വേണ്ടി സ്‌നേഹവും നന്ദിയും അറിയിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യവികസനത്തിലും മന്ത്രാലയത്തിന്റെ ഇടപെടൽ ഉടൻ ഉണ്ടാകുമെന്നും വി മുരളീധരൻ പറഞ്ഞു.

Related Articles

Latest Articles