Wednesday, May 8, 2024
spot_img

കെ ഫോണിന്റെ ഉദ്ഘാടനച്ചടങ്ങിനു മാത്രം സർക്കാർ ചിലവഴിക്കുന്നത് 4.35 കോടി രൂപ!ഗുരുതരാരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കെ ഫോണിന്റെ ഉദ്ഘാടനച്ചടങ്ങിനു മാത്രം സർക്കാർ ചെലവിടുന്നത് 4.35 കോടി രൂപയാണു സർക്കാർ ചെലവിടുന്നതെന്നും ഇതു ധൂർത്താണെന്നും ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രംഗത്തെത്തി.

“നിയമസഭയിലെ ഹാളിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങിനാണ് ഇത്രയും ധൂർത്ത്. ഒന്നുമാകാതെ ഒരു വട്ടം കെ ഫോൺ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതാണ്. ഇത്തവണ വീണ്ടും ഉദ്ഘാടനം ചെയ്യുമ്പോഴും പദ്ധതി ഒന്നുമായിട്ടില്ല. 8 മാസം കൊണ്ട് 20 ലക്ഷം പാവപ്പെട്ടവർക്കും 30000 സർക്കാർ ഓഫിസുകൾക്കും കണക്ഷൻ കൊടുക്കുമെന്നാണു പറഞ്ഞത്. ഇപ്പോൾ പറയുന്നതു 14000 പേർക്കു കൊടുക്കുമെന്നാണ്. അതുപോലും സാധിക്കാതെയാണ് ഉദ്ഘാടനം നടത്തുന്നത്. കെ ഫോണിന്റെ ഉദ്ഘാടനവുമായി പ്രതിപക്ഷം സഹകരിക്കില്ല. ഇതു പദ്ധതിയോടുള്ള എതിർപ്പല്ല. പദ്ധതിയിലെ അഴിമതിയാണു കാരണം. അഴിമതി ക്യാമറയിലെ അതേ കമ്പനികൾ കെ ഫോണിലും ഉൾപ്പെട്ടിട്ടുണ്ട്. ക്യാമറാ ഇടപാടിൽ നിയമനടപടി സ്വീകരിക്കാൻ യുഡിഎഫ് യോഗം തീരുമാനിച്ചു” – വി.ഡി.സതീശൻ പറഞ്ഞു.

Related Articles

Latest Articles