Wednesday, September 30, 2026

കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ ഇനി സാധാരണ ടിക്കറ്റുമായി കയറാം: എല്ലാ തീവണ്ടികളിലും ജനറൽ കോച്ചിൽ റിസർവേഷൻ നിർത്തുന്നു

തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളില്‍ റിസർവേഷൻ ടിക്കറ്റില്ലാതെ ജനറൽ കോച്ചിൽ യാത്ര ചെയ്യാം. ഈ മാസം അവസാനത്തോടെ കേരളത്തിലോടുന്ന മുഴുവന്‍ വണ്ടികളിലും ജനറല്‍ കോച്ചില്‍ റിസര്‍വേഷന്‍ നിര്‍ത്താനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്.

അതേസമയം ജനശതാബ്ദി, രാജധാനി ട്രെയിനുകളില്‍ മാത്രമാണ് ഇനി പൂര്‍ണ റിസര്‍വേഷന്‍ ഉണ്ടാവുക. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലെ 74 വണ്ടികളിൽ മാറ്റംവരും. ദക്ഷിണ റെയില്‍വേയുടെ കീഴിലുള്ള 192 ട്രെയിനുകളിലും സാധാരണ ടിക്കറ്റെടുത്ത് കയറാം.

കഴിഞ്ഞ മാർച്ച് 10 മുതൽ മേയ് ഒന്നുവരെ ഏഴുഘട്ടമായിട്ടാണ് ജനറൽ സിറ്റിങ് കോച്ചുകളിലെ റിസർവേഷൻ നീക്കിത്തുടങ്ങിയത്. റിസര്‍വാക്കിയ ജനറല്‍ കോച്ചില്‍ ആളില്ലാത്തതിനാല്‍ 14 തീവണ്ടികളില്‍ ഏപ്രില്‍ ഒന്നിനുതന്നെ റിസര്‍വേഷന്‍ നീക്കിയിരുന്നു. തുടർന്ന് മുഴുവൻ ജനറൽ കോച്ചുള്ള മംഗളൂരു-കൊച്ചുവേളി അന്ത്യോദയ (16355/16356) തൊട്ട് മംഗളൂരു-കോഴിക്കോട് എക്‌സ്‌പ്രസ് (16610) വരെ ഒരുമാസം നേരത്തെ ജനറൽ കോച്ച് പുനഃസ്ഥാപിച്ചു. 70 ശതമാനത്തിലധികം വണ്ടികളില്‍ ഇപ്പോള്‍ സാധാരണ ടിക്കറ്റെടുത്ത് ജനറല്‍ കോച്ചില്‍ കയറാം.

Related Articles

Latest Articles