Saturday, May 4, 2024
spot_img

ട്രെയിനിലെ ഗാർഡ് ഇനി മുതൽ ‘ട്രെയിൻ മാനേജർ’; പുതിയ തീരുമാനം പ്രഖ്യാപിച്ച് റെയിൽവേ ബോർഡ്

ദില്ലി:ഇനി മുതൽ ‘ഗാർഡ്’ എന്ന തസ്തികപ്പേര് ‘ട്രെയിൻ മാനേജർ’ എന്ന പേരിൽ അറിയപ്പെടും. റെയിൽവേ ബോർഡാണ് ഇക്കാര്യം തീരുമാനിച്ചത്.

ഈ മാറ്റം അനുസരിച്ച് അസിസ്റ്റന്റ് ഗാർഡ് – അസിസ്റ്റന്റ് പാസഞ്ചർ ട്രെയിൻ മാനേജർ, ഗുഡ്സ് ഗാർഡ് – ഗുഡ്സ് ട്രെയിൻ മാനേജർ, സീനിയർ ഗുഡ്സ് ഗാർഡ് – സീനിയർ ഗുഡ്സ് ട്രെയിൻ മാനേജർ, സീനിയർ പാസഞ്ചർ ഗാർഡ് – സീനിയർ പാസഞ്ചർ ട്രെയിൻ മാനേജർ, മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ഗാർഡ് – മെയിൽ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിൻ മാനേജർ എന്നിങ്ങനെയാകും.

എന്നാൽ തസ്തികയുടെ പേരു മാറുന്നതിന്റെ പേരിൽ സേവന വേതന വ്യവസ്ഥകളിൽ മാറ്റമുണ്ടാവില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles