Saturday, September 26, 2026

ചക്രവാതച്ചുഴി: തെക്കൻ കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിലും സമീപത്തുമായി ഞായറാഴ്‌ചയോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാദ്ധ്യത. ബംഗാള്‍ ഉള്‍ക്കടലിലും ആന്‍ഡമാന്‍ കടലിലുമായി പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തിലാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ചക്രവാതച്ചുഴി ശക്തിപ്രാപിച്ച്‌ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദമായി മാറി ശ്രീലങ്കന്‍ തീരത്തേക്ക് നീങ്ങാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദത്തിന്റെ സാന്നിദ്ധ്യം കൊണ്ട് മാര്‍ച്ച്‌ 2,3 തീയതികളില്‍ തെക്കന്‍ കേരളത്തില്‍ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Related Articles

Latest Articles