Monday, October 12, 2026

14-കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചു: ഷറഫുദ്ദീന്‍ തങ്ങൾ അറസ്റ്റില്‍

പാണ്ടിക്കാട്: 14-കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. വെള്ളുവങ്ങാട് പറമ്പൻപൂള സ്വദേശി കരുവന്‍തിരുത്തി ഷറഫുദ്ദീന്‍ തങ്ങളെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികൂടിയാണ് ഷറഫുദ്ദീന്‍.

2021 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 14-കാരനെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തറിയാതിരിക്കാൻ ഷറഫുദ്ദീന്‍ 50 രൂപ കുട്ടിയ്ക്ക് നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ കുട്ടി വിവരം വീട്ടിൽ അറിയിക്കുകയും തുടർന്ന് ചൈല്‍ഡ് ലൈന്‍ മുഖേനെ പോലീസിൽ പരാതി നൽകുകയും ചെയ്തു.

പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ. റഫീഖ്, എസ്.ഐ.മാരായ ഇ.എ. അരവിന്ദന്‍, കെ. തുളസി, എ.എസ്.ഐ. സെബാസ്റ്റ്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അസ്മാബി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഒ. ശശി, സി.പി അനീഷ്, അഷ്റഫ്, ഷബീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Articles

Latest Articles