തിരുവനന്തപുരം: കേരളത്തിൽ മഴ വീണ്ടും അതിശക്തമാകുന്നു. ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് യെല്ലോ അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
കേരള തീരത്ത് ഞായറാഴ്ച വരെ 3.3 മീറ്റര്‍വരെ ഉയരത്തിലുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം തീരദേശങ്ങളില്‍ ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ആഗസ്റ്റ് 19 ന് ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഈ ന്യൂനമര്‍ദം ഏതാനും ദിവസം കേരളത്തില്‍ മഴ നല്‍കാന്‍ സാധ്യതയുണ്ടെന്നും കാലാവാസ്ഥ നീരീക്ഷകര്‍ പറഞ്ഞു.
കേരളത്തിൽ ഇപ്പോൾ ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിക്കുന്നത്. സാധാരണ കർക്കടക മാസത്തിൽ ലഭിക്കേണ്ട മഴ ഇതുവരെ കിട്ടിയിട്ടില്ല. അതേസമയം ആഗസ്ത് 19 ന് ശേഷം കേരളത്തിൽ പ്രളയ സാധ്യതയുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തൽ.തിരുവനന്തപുരം

