Wednesday, October 14, 2026

സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമാകുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ അളവ് കുറയുന്നു. വരുന്ന നാല് ദിവസം സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. മഴ കുറയുമെങ്കിലും മത്സ്യത്തൊഴിലാളികള്‍ രണ്ട് ദിവസത്തേക്ക് കൂടി കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. ശക്തമായ കടല്‍ക്ഷോഭത്തിന് സാധ്യതയുള്ളതിനാലാണ് നിര്‍ദേശം. അതേസമയം കോഴിക്കോട് ജില്ലയില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് ഇപ്പോഴും തുടരുകയാണ്.

Related Articles

Latest Articles