Monday, June 3, 2024
spot_img

ക​ന​ത്ത മ​ഴ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഇ​രു​പ​തോ​ളം വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു; നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്ക്

ഭൂ​വ​നേ​ശ്വ​ര്‍: ക​ന​ത്ത മ​ഴ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞു​വീ​ണ് ഒ​ഡീ​ഷ​യി​ല്‍ ഇ​രു​പ​തോ​ളം വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. നി​ര​വ​ധി പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഗ​ജാ​പ​തി ജി​ല്ല​യി​ലെ ഗു​മ്മ​യി​ലു​ള്ള വീ​ടു​ക​ള്‍​ക്കാ​ണ് നാ​ശം​സം​ഭ​വി​ച്ച​ത്. പ​ല​സ്ഥ​ല​ങ്ങ​ളും ചെ​ളി​യും മ​ണ്ണും മൂ​ടി​കി​ട​ക്കു​ന്ന​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ദു​ഷ്ക​ര​മാ​ണ്.

സം​സ്ഥാ​ന​ത്ത് ര​ണ്ടു ദി​വ​സ​മാ​യി അ​തി​ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്. ഇ​തേ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ല്‍ ഇ​തു​വ​രെ നാ​ല്പ​തോ​ളം വീ​ടു​ക​ള്‍ ത​ക​ര്‍​ന്ന​താ​യാ​ണ് ക​ണ​ക്ക്. പ​ല​യി​ട​ത്തും പൊ​തു​ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. എ​ട്ടു ജി​ല്ല​ക​ളി​ല്‍ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​വ​ധി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. അ​ടു​ത്ത ര​ണ്ടു​ദി​വ​സം കൂ​ടി ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചി​ട്ടു​ള്ള​ത്. വി​വി​ധ ജി​ല്ല​ക​ളി​ല്‍ റെ​ഡ്, ഓ​റ​ഞ്ച് അ​ല​ര്‍​ട്ടു​ക​ള്‍ കാ​ലാ​വ​സ്ഥ വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related Articles

Latest Articles