Monday, May 20, 2024
spot_img

കോഴിക്കോട് ജില്ലയില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോഴിക്കോട്: ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന്(തിങ്കള്‍) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഐസിഎസ്‌ഇ, സിബിഎസ്‌ഇ വിദ്യാലയങ്ങള്‍ക്കും അവധി ബാധകമാണ്. കോളജുകള്‍ക്കും പ്രൊഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.

കണ്ണൂര്‍ ജില്ലിയിലും ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്. സര്‍വ്വകലാശാല പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

Related Articles

Latest Articles