Saturday, January 10, 2026

സംസ്ഥാനത്ത് ഇന്നും മഴ തുടരും;ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത.തെക്കൻ,മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും.ശക്തമായ കാറ്റിനും തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ കേരളാ തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയവർ മടങ്ങി എത്തണം എന്നും നിർദേശമുണ്ട്.

ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദത്തിന്റെ സ്വാധീനഫലമായാണ് മഴ.അടുത്ത മണിക്കൂറുകളിൽ ഈ തീവ്രന്യൂനമർദം ശ്രീലങ്കൻ തീരത്ത് കരയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.പിന്നീട് ഇത് കന്യാകുമാരി കടലിലേക്ക് എത്തുമെങ്കിലും കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയില്ല.എന്നാൽ കേരളത്തിൽ അടുത്ത ദിവസങ്ങളിലും മഴ തുടർന്നേക്കും.

Related Articles

Latest Articles