Saturday, May 18, 2024
spot_img

ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും നാശ നഷ്ടം വിതച്ച് മഴ; കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു, ജാഗ്രതാ നിർദ്ദേശം നൽകി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. കനത്ത കാറ്റിലും മഴയിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. കോഴിക്കോട് താമരശേരിയിലും വയനാട് തിരുനെല്ലിയിലും കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. ജലനിരപ്പ് കൂടിയതിനെത്തുടർന്ന് പാലക്കാട് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകൾ 10 സെന്റി മീറ്ററായി ഉയർത്തും. ഇന്ന് രാവിലെയാണ് ഷട്ടറുകൾ ഉയർത്തിയത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കോഴിക്കോട് താമരശേരിയില്‍ കനത്ത കാറ്റിലും മഴയിലും രണ്ട് വീടുകള്‍ തകര്‍ന്നു. തെങ്ങ് കടപുഴകി വീണ് ഉല്ലാസ് കോളനിയിലെ സുനിയുടെ വീട് ഭാഗികമായി തകര്‍ന്നു. വീട്ടുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളില്‍ ഇടവിട്ട് ശക്തമായ മഴ പെയ്യുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്ന് യല്ലോ അലേര്‍ട്ട് ആണ്.

Related Articles

Latest Articles