Saturday, May 4, 2024
spot_img

മറവിരോഗം നിസ്സാരക്കാരനല്ല! യുവാക്കളിലും പിടിപെടാൻ സാധ്യതകൾ ഏറെ, അറിയേണ്ടതെല്ലാം

മറവിരോഗം നിസ്സാരക്കാരനല്ല. അൽഷിമേഴ്‌സ് പോലുള്ള മറവിരോഗങ്ങൾ പൊതുവേ പ്രായമായ ആളുകളെയാണ് ബാധിക്കുന്നത് എന്നാണ് നിങ്ങൾ കരുതിയതെങ്കിൽ നിങ്ങൾക്ക് തെറ്റി. പ്രായമാകുമ്പോൾ മാത്രമല്ല, ചിലരിൽ മുപ്പതുകൾ മുതൽ തന്നെ മറവിരോഗത്തിൻറെ ലക്ഷണങ്ങൾ കണ്ടുതുടങ്ങാമെന്നാണ് പഠനം. 30നും 64നും ഇടയിൽ പ്രായമുള്ള 39 ലക്ഷം പേർക്ക് യങ് ഓൺസെറ്റ് അൽഷിമേഴ്‌സ് എന്ന ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ.

യങ് ഓൺസെറ്റ് അൽഷിമേഴ്‌സിൽ ലക്ഷണങ്ങൾ അൽപം വ്യത്യസ്തമായിരിക്കും. സാധാരണ അൽഷിമേഴ്‌സ് രോഗികളെപ്പോലെ ഓർമക്കുറവായിരിക്കില്ല ചെറുപ്പക്കാരിൽ വരുന്ന അൽഷിമേഴ്‌സിന്റെ ലക്ഷണം. ശ്രദ്ധക്കുറവ്, കൈകൾ കൊണ്ടുള്ള ആംഗ്യങ്ങൾ അനുകരിക്കാൻ കഴിയാതെവരിക, എവിടെയാണെന്നതിനെക്കുറിച്ച് ധാരണക്കുറവ്, അമിതമായ ഉത്കണ്ഠ, വിഷാദരോഗം എന്നിവയും പെരുമാറ്റത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളുമായിരിക്കും ലക്ഷണങ്ങൾ. യങ് ഓൺസെറ്റ് അൽസ്ഹൈമേഴ്സ് രോഗമുള്ളവരുടെ തലച്ചോറിൽ ത്വരിത ഗതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്നും പഠന റിപ്പോർട്ടിൽ പറയുന്നുയ. ആക്ടീവ് ആയിട്ടുള്ള ജീവിതശൈലിയും ശരിയായ ഭക്ഷണക്രമവും ജനിതകപരമല്ലാത്ത അൽസ്ഹൈമേഴ്സിന്റെ സാധ്യതകൾ കുറയ്ക്കും.

Related Articles

Latest Articles