Tuesday, May 21, 2024
spot_img

ബാങ്ക് നിക്ഷേപകര്‍ക്ക് ആശ്വസിക്കാം: നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുമെന്ന് നിര്‍മ്മല സീതാരാമന്‍

ദില്ലി: നിലവിലെ ബാങ്ക് നിക്ഷേപങ്ങളുടെ ഇന്‍ഷുറന്‍സ് പരിധി ഉയര്‍ത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഒരു ലക്ഷം രൂപയാണ് ഇന്‍ഷുറന്‍സ് പരിധി. ഇത് വര്‍ധിപ്പിക്കാനുള്ള തീരുമാനം കേന്ദ്ര മന്ത്രിസഭാ യോഗത്തില്‍ അറിയിക്കുമെന്നും അനുമതി ലഭിച്ചാല്‍ നടപ്പാക്കുമെന്നും ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

എന്നാല്‍ ഇന്‍ഷുറന്‍സ് പരിധി എത്രയാക്കിയാണ് ഉയര്‍ത്തുന്നതെന്ന് മന്ത്രി പറഞ്ഞില്ല. ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള നഷ്ടങ്ങളില്‍ നിന്നുള്ള പരിരക്ഷയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

1993 വരെ 30000 രൂപയായിരുന്നു പരിധി. പിന്നീടിത് ഒരു ലക്ഷമായി വര്‍ധിപ്പിച്ചു. അതേസമയം ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് ബാങ്കുകളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും തീരുമാനമുണ്ട്. സെപ്തംബറില്‍ പഞ്ചാബ് – മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ കാര്യത്തില്‍ കൊണ്ടുവന്ന നിയന്ത്രണമാണ് ഇപ്പോള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്.

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്കിന് നിലവില്‍ റിസര്‍വ് ബാങ്കിനറെ അനുമതിയില്ലാതെ വായ്പ നല്‍കാനും, നല്‍കിയ വായ്പ പുതുക്കുന്നതിനും നിക്ഷേപങ്ങള്‍ നടത്തുന്നതിനും സാധ്യമല്ല. ഇതാണ് വിവിധ സംസ്ഥാനങ്ങളില്‍ വേരുകളുള്ള സഹകരണ ബാങ്കുകളുടെയെല്ലാം കാര്യത്തിലേക്ക് വ്യാപിപ്പിക്കുന്നത്. ക്ഷേമപദ്ധതികളുടെ തുക വെട്ടിക്കുറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് വിവരം. നിലവില്‍ ബജറ്റില്‍ നീക്കിവച്ചിരിക്കുന്ന തുക എല്ലാ വകുപ്പുകള്‍ക്കും ചെലവാക്കാം

Related Articles

Latest Articles