Saturday, January 3, 2026

വിരമിക്കൽ പ്രായം ഉയര്‍ത്തി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് 23 ശതമാനം ശമ്പള വര്‍ധന

ഹൈദരാബാദ്: സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തി ആന്ധ്രപ്രദേശ് സര്‍ക്കാര്‍. സര്‍വീസില്‍ നിന്ന് വിരമിക്കുന്നതിനുള്ള പ്രായം 60 വയസില്‍ നിന്ന് 62 വയസായിയാണ് ഉയർത്തിയത്. കൂടാതെ 23.29 ശതമാനം വേതന വര്‍ദ്ധനവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ എംപ്ലോയീസ് അസോസിയേഷനുകളുടെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ആണ് ശമ്പള പരിഷ്‌കരണവും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ജീവനക്കാരുടെ തീര്‍പ്പുകല്‍പ്പിക്കാത്ത വിവിധ പ്രശ്നങ്ങള്‍ ഈ വര്‍ഷം ജൂണ്‍ 30-നകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 2018 ജൂലൈ ഒന്ന് മുതല്‍ ശമ്പള പരിഷ്‌കരണം പ്രാബല്യത്തില്‍ വരും. മറ്റ് ആനുകൂല്യങ്ങള്‍ക്ക് 2020 ഏപ്രില്‍ ഒന്ന് മുതല്‍ ആണ് പ്രാബല്യമുള്ളത്. പരിഷ്‌കരിച്ച ശമ്പള വ്യവസ്ഥകളോട് കൂടിയുള്ള പുതിയ ശമ്പള സ്‌കെയില്‍ അനുസരിച്ചുള്ള തുക 2022 ജനുവരി ഒന്നു മുതല്‍ വിതരണം ചെയ്യും.

Related Articles

Latest Articles