Wednesday, January 7, 2026

യുപിയിൽ കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി; കൊഴിഞ്ഞുപോക്ക് തുടരുന്നു; പാര്‍ട്ടിയിലെ താര പ്രചാരകന്‍ രാജ് ബബ്ബർ എസ്.പിയിലേക്ക്

ലക്‌നൗ: ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി മുതിർന്ന കോൺഗ്രസ് നേതാവ് രാജ് ബബ്ബർ (Raj Babbar) സമാജ്‌വാദി പാർട്ടിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട് . യുപി തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് പാർട്ടിയുടെ 30 സ്റ്റാർ പ്രചാരകരിൽ ഒരാളായി തിങ്കളാഴ്ച അദ്ദേഹത്തെ തിരഞ്ഞെടുത്തിരിന്നു.

തങ്ങളുടെ പാര്‍ട്ടിയിലേക്ക് രാജ് ബബ്ബാര്‍ വരുന്ന വാര്‍ത്തയോട് ‘ഘര്‍ വാപ്പസി’ എന്നാണ് എസ്.പി നേതാക്കള്‍ പ്രതികരിച്ചത്. കഴിഞ്ഞ പത്ത് ദിവസങ്ങളായി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവുമായി രാജ് ബബ്ബാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌തെന്നാണ് വിവരം. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ 30 അംഗ താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് പുറത്ത് പോകുന്ന രണ്ടാമത്തെ നേതാവാകും രാജ് ബബ്ബാര്‍.
നേരത്തെ ഉത്തർപ്രദേശിൻ്റെ ചുമതലയേറ്റെടുത്ത് പ്രിയങ്ക ​ഗാന്ധി എത്തിയപ്പോൾ മുതൽ അവർക്ക് ശക്തമായ പിന്തുണ നൽകി പോന്ന നേതാവാണ് രാജ് ബബ്ബാർ.

2009 നവംബറില്‍ നടന്ന ഫിറോസാബാദ് ലോക്സഭാ സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചു. 2014, 2019 ലോക്സഭാ തിരഞ്ഞെടുപ്പുകളില്‍ യഥാക്രമം ഗാസിയാബാദില്‍ നിന്നും ഫത്തേപൂര്‍ സിക്രിയില്‍ നിന്നും മത്സരിച്ചെങ്കിലും ബിജെപിയോട് പരാജയപ്പെട്ടു.

Related Articles

Latest Articles