Wednesday, December 24, 2025

രാജസ്ഥാനില്‍ ഒരു കുടുംബത്തിലെ 6 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; അന്വേഷണം ആരംഭിച്ച് പോലീസ്

ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരില്‍ ഒരു കുടുംബത്തിലെ ആറ് പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗോഗുണ്ട നഗരത്തിലെ വീട്ടിലെ മുറിയില്‍ നിന്നാണ് ദമ്പതികളുടെയും നാല് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

സ്ത്രീയെയും കുട്ടികളില്‍ ഒരാളെയും പരുക്കുകളോടെ തറയില്‍ കിടക്കുന്നതായും ബാക്കിയുള്ളവരെ സീലിംഗില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്.

പ്രകാശ് ഗമേതി, ഭാര്യ ദുര്‍ഗ ഗമേതി, പ്രായപൂര്‍ത്തിയാകാത്ത ഇവരുടെ നാല് കുട്ടികള്‍ എന്നിവരാണ് മരിച്ചത്. രണ്ട് സഹോദരന്മാരുടെ അടുത്താണ് പ്രകാശിന്റെ താമസം. വീട്ടുകാര്‍ ഗേറ്റ് തുറക്കാത്തതിനെ തുടര്‍ന്ന് പ്രകാശിന്റെ സഹോദരന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്.

Related Articles

Latest Articles