Monday, June 17, 2024
spot_img

ഹിന്ദുമതത്തെ അവഹേളിക്കുകയും, രാമക്ഷേത്ര നിർമ്മാണത്തെ അപമാനിക്കുകയും ചെയ്ത് അദ്ധ്യാപിക; വിദ്വേഷ പ്രചാരണത്തിനെതിരെ അന്വേഷണത്തിന് നിർദേശം നൽകി അധികൃതർ

ജയ്സാൽമർ: രാജസ്ഥാനിൽ ഹിന്ദുമതത്തെ അവഹേളിക്കുന്ന പുസ്തകം വിതരണം ചെയ്യുകയും , രാമക്ഷേത്ര നിർമ്മാണത്തെ അപമാനിക്കുകയും ചെയ്ത സ്‌കൂൾ അദ്ധ്യാപികയ്‌ക്കെതിരെ ശക്തമായ അന്വേഷണവുമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ. രാജസ്ഥാനിലെ ഭിൽവാരയിലുള്ള രൂപപുരയിലെ സർക്കാർ സീനിയർ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപിക നിർമ്മല കാമദിനെതിരെയാണ് വിദ്യാർത്ഥികളും,രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തിയത്.തുടർന്ന് ഭിൽവാരയിലെ ചീഫ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ബ്രഹ്മ റാം ചൗധരിയാണ് ഇക്കാര്യത്തിൽ ശക്തമായ അന്വേഷണത്തിന് ഉത്തരവിട്ടത് .

കഴിഞ്ഞ മാസം അവസാന ആഴ്ചയിലാണ് ‘ഹിന്ദുമതം: മതമോ കുറ്റപ്പെടുത്തലോ?’ എന്ന പേരിൽ ഒരു ബുക്ക്‌ അദ്ധ്യാപിക തന്റെ വിദ്യാർത്ഥികൾക്കിടയിൽ വിതരണം ചെയ്തിരുന്നത്. ‘ഹിന്ദുക്കൾ തീർച്ചയായും സൗമ്യരും അസഹിഷ്ണുതയുള്ളവരുമാണ്. ഹിന്ദുവിനെപ്പോലെ സങ്കുചിത ചിന്താഗതിയുള്ളവരായി ലോകത്ത് മറ്റാരുമില്ല.‘പച്ച പുറംചട്ടയുള്ള പുസ്തകത്തിൽ ജവഹർലാൽ നെഹ്‌റുവിന്റെ ഉദ്ധരണിയും ഉണ്ട്.എന്നാൽ വിദ്യാർത്ഥികളിൽ നിന്ന് വിവരമറിഞ്ഞ് രക്ഷിതാക്കൾ പരാതിയുമായി സ്‌കൂളിലെത്തി.

അദ്ധ്യാപിക ഹിന്ദുമതത്തെക്കുറിച്ച് തെറ്റായ വിവരങ്ങളാണ് കുട്ടികൾക്കിടയിൽ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അയോദ്ധ്യയിലെ രാമക്ഷേത്രം പണിയുന്നതിനായി സ്വരൂപിച്ച തുക പൂജാരിമാർ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നും അദ്ധ്യാപിക പ്രചരിപ്പിച്ചു. ‘ഞങ്ങൾ അവരോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ, SC/ST ആക്‌ട് പ്രകാരം ഞങ്ങൾക്കെതിരെ കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി’- വിദ്യാർത്ഥികൾ പറയുന്നു. അതേസമയം കുട്ടികൾക്ക് മാത്രമല്ല ഗ്രാമത്തിലെ സർപഞ്ച് സോണിയ ഗുർജാറിന്റെ പിതാവ് മൻ രൂപ് ഗുർജറിനും മറ്റ് ഗ്രാമീണർക്കും അദ്ധ്യാപിക ഈ ബുക്ക്‌ലെറ്റ് വിതരണം ചെയ്തുവെന്ന് സ്കൂൾ പ്രിൻസിപ്പൽ മുകേഷ് കുമാർ പറഞ്ഞു

Related Articles

Latest Articles