Thursday, January 8, 2026

കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം: രാജസ്ഥാന്‍ യുവതി പിടിയില്‍


തിരുവനന്തപുരം: കുട്ടികളെ ഉപയോഗിച്ചു ഭിക്ഷാടനം നടത്തിയ യുവതി പിടിയില്‍. തിരുവനന്തപുരം പേട്ടയില്‍ നിന്നാണ് രാജസ്ഥാന്‍ സ്വദേശിയായ യുവതി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പിടിയിലായത്. യുവതിക്കൊപ്പം അഞ്ച് കുട്ടികളും ഉണ്ടായിരുന്നു.

മൂന്ന് കുട്ടികള്‍ യുവതിയുടേതാണെന്നും മറ്റ് രണ്ട് കുട്ടികള്‍ ബന്ധുവിന്റേതാണെന്നുമാണ് പിടിയിലായ യുവതി അവകാശപ്പെടുന്നത്.
രണ്ട് കുട്ടികള്‍ ഇവര്‍ക്കൊപ്പവും മറ്റ് കുട്ടികള്‍ മറ്റു സ്ഥലങ്ങളിലുമാണ് ഭിക്ഷയെടുത്തിരുന്നത്. കുട്ടികളൊന്നും വിദ്യാഭ്യാസം നേടിയിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി യുവതിയെയും കുട്ടികളെയും പേട്ട പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി.

യുവതിയേയും കുട്ടികളേയും ചൈല്‍ഡ് ലൈന്‍ കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്. യുവതിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles