Friday, May 17, 2024
spot_img

രാജീവ് ചന്ദ്രശേഖർ തരംഗത്തിൽ തലസ്ഥാന നഗരി ! മണ്ഡലത്തിലെ മൂന്നാംഘട്ട പര്യടനം ആരംഭിച്ചു; എൻഡിഎ സ്ഥാനാർത്ഥിക്ക് വൻ സ്വീകരണവുമായി യുവജനങ്ങൾ

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം ആരംഭിച്ചു. ഇന്നലെ വൈകുന്നേരം 5 മണിക്ക് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തൊഴുത് വണങ്ങി അനുഗ്രഹം തേടിയ ശേഷമാണ് തുറന്ന ജീപ്പിൽ അദ്ദേഹത്തിന്റെ പര്യടനം ആരംഭിച്ചത് ഇരുചക്ര, മുച്ചക്ര വാഹനങ്ങളിൽ പ്രവർത്തകരും ജനങ്ങളും അദ്ദേഹത്തിന് അകമ്പടിയായി അണി ചേർന്നു.

ബിജെപി ദേശീയ നിർവാഹക സമിതി അംഗവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. കൗൺസിലർ ജാനകിയമ്മ, തമ്പാനൂർ സതീഷ്, മഹേശ്വരൻ നായർ തുടങ്ങിയവർ നേതൃത്വം നൽകി. എൽഡിഎഫിൽ നിന്നും ബി ജെ പി യിൽ ചേർന്ന മുൻ ജഗതി വാർഡ് കൗൺസിലർ ഹരികുമാറിനെ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.

“ഇനി കാര്യം നടക്കും” എന്ന ടാഗ് ലൈനോടുകൂടിയ ടീഷർട്ട് ധരിച്ച നൂറുകണക്കിന് യുവതി യുവാക്കളാണ് പര്യടനത്തെ മുന്നിൽ നിന്ന് നയിച്ചത്.

പരമാവധി ജനങ്ങളെ നേരിൽ കാണാനും ജനങ്ങളുടെ അനുഗ്രഹ ആശിർവാദം ഏറ്റുവാങ്ങാനുള്ള എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പര്യടനം മൂന്നാംഘട്ടത്തിലേക്ക് കടക്കുകയായിരുന്നു. യുവതി യുവാക്കളെ നേരിൽ കണ്ട് നരേന്ദ്ര മോദിയുടെ വികസന പദ്ധതികൾ നേരിട്ട് ബോദ്ധ്യപ്പെടുത്തിയ സ്ഥാനാർത്ഥി നാടും നഗരവും തീരവും സന്ദർശിച്ച ശേഷമാണ് സ്വീകരണ പര്യടനം തുടങ്ങിയത്.

ഇടത് വലത് പ്രസ്ഥാനങ്ങളുടെ പൊള്ളയായ വാഗ്ദാനങ്ങളുടെ നേര് ബോദ്ധ്യപ്പെടുത്തിയായിരുന്നു സ്ഥാനാർത്ഥിയുടെ ഓരോ സ്ഥലത്തെയും പ്രചരണം. ജനങ്ങൾ നൽകിയ സ്നേഹാശിർവാദങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

വെള്ളായണി ദേവീക്ഷേത്രത്തിൽ ദർശനം നടത്തിയ സ്ഥാനാർത്ഥി അശ്വതിപൊങ്കാല മഹോത്സവത്തിൽ പങ്കെടുത്ത ആയിരകണക്കിന് സ്ത്രീ ഭക്ത ജനങ്ങളോട് നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു. സ്ത്രീ ഭക്തജനങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങിയ അദ്ദേഹം ശ്രീവരാഹം മുക്കോലയ്ക്കൽ ഭഗവതി ക്ഷേത്രത്തിലും ദർശനം നടത്തി. ഉത്സവത്തിൻ്റെ ഭാഗമായി ക്ഷേത്രത്തിൽ നടന്ന പൊങ്കാല മഹോത്സവത്തിൻ പങ്കെടുത്ത അദ്ദേഹം പൊങ്കാലയ്ക്ക് അഗ്നിപകർന്നു നൽകിയ ചടങ്ങിലും പങ്കെടുത്തു.

ക്ഷേത്ര തന്ത്രി ആറമ്പാടി ശ്രീവാസ് പട്ടേരി ക്ഷേത്രമേൽശാന്തി ഏവൂർ കല്ലംപള്ളി ഈശ്വരൻ നമ്പൂതിരി, കീഴ്ശാന്തി ശ്രീനിവാസൻ പോറ്റി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. പ്രസിഡൻ്റ് സോമൻ നായർ, സെക്രട്ടറി വിജയകുമാർ, ട്രഷറർ കൃഷ്ണൻ എന്നിവർ ചേർന്ന് സ്വീകരിച്ചു.തുടർന്ന് കരിയം ദേവീ ക്ഷേത്രത്തിലും ദർശനം നടത്തി. പ്രസിഡൻ്റ് ബി. രാജീവൻ നായർ, സെക്രട്ടറി പ്രശാന്ത് എം.എസ് എന്നിവർ സ്ഥാനാർത്ഥിയെ സ്വീകരിച്ചു.

Related Articles

Latest Articles