Friday, May 3, 2024
spot_img

തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ മാറ്റം അര്‍ഹിക്കുന്നതായി രാജീവ് ചന്ദ്രശേഖര്‍; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വിജയം അനന്തപുരിയുടെ ആവശ്യമെന്ന് വിവി രാജേഷ് ; കഴക്കൂട്ടം മണ്ഡലത്തിലെ എന്‍ഡിഎ പര്യടനജാഥ കരുമ്പുക്കോണം ക്ഷേത്രനടയില്‍ നിന്നാരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തിൻ്റെ പുരോഗതിക്കും നാടിൻ്റെ സമഗ്ര വികസനത്തിനു നരേന്ദ്രമോദി സർക്കാരിൻ്റെ പ്രതിനിധിയായി അനന്തപുരിയിൽ നിന്നും രാജീവ് ചന്ദ്രശേഖർ വിജയിക്കേണ്ടത് മണ്ഡലത്തിലെ ഓരോ വോട്ടർമാരുടെയും ഉത്തരവാദിത്വവും നാടിൻ്റെ ആവശ്യവും ആണെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.വി. രാജേഷ്. കഴക്കൂട്ടം മണ്ഡലത്തിലെ വാഹന പര്യടനജാഥ കരുമ്പുക്കോണം ക്ഷേത്രനടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുമാറ്റം അനിവാര്യമാണെന്നും തിരുവനന്തപുരത്തെ വോട്ടർമാർ അത് ആഗ്രഹിക്കുന്നുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.മണ്ഡലം പ്രസിഡൻ്റ് അഡ്വ. പി.വിഷ്ണു ചടങ്ങിൽ അദ്ധ്യക്ഷനായി. സംസ്ഥാന ഉപാദ്ധ്യഷ പ്രൊഫ: വിടി.രമ , ജില്ലാ സെക്രട്ടറി വെങ്ങാനൂർ സതീഷ്, മേഖലാ ജനറൽ സെക്രട്ടറി ചെമ്പഴന്തി ഉദയൻ, ബിഡി ജെ എസ് സംസ്ഥാന സെക്രട്ടറി മുകേഷ്,മണ്ഡലം ജനറൽ സെക്രട്ടറി എസ് എസ് സുനിൽ, കൗൺസിലർമാരായ ഗായത്രിദേവി,അർച്ചന മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Latest Articles