Thursday, October 22, 2026

രാഹുലിന്റേത് ഫ്രോഡ് രാഷ്ട്രീയം, പിണറായിയെ സംരക്ഷിക്കുന്നത് സതീശന്‍. വിഐപി സുരക്ഷാ വീഴ്ച കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടേത് ‘ഫ്രോഡ് രാഷ്ട്രീയമാ’ണെന്ന് ആരോപിച്ച അദ്ദേഹം, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

എസ്.ഐ.ആറുമായി (SIR) ബന്ധപ്പെട്ട് കേരളത്തില്‍ ഇരട്ടത്താപ്പാണ് കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, അങ്ങനെയെങ്കില്‍ എസ്.ഐ.ആര്‍ നടപടികള്‍ അവര്‍ക്കെതിരെയും വേണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജിവെക്കണമെന്നാണ് ആവശ്യമെങ്കില്‍, അതിന്റെ ഗുണഫലം അനുഭവിച്ചവരും രാജിവെക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരള സന്ദര്‍ശനവേളയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണന്‍ എന്നിവരുടെ സുരക്ഷാ വാഹനവ്യൂഹങ്ങള്‍ക്ക് നേരെ നടന്ന പ്രതിഷേധങ്ങളും സംഭവങ്ങളും കേന്ദ്ര-സംസ്ഥാന ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

തമിഴ്‌നാട് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് സ്വീകരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഈ വിഷയത്തില്‍ പ്രതികരിച്ചത്. കൊല്ലത്ത് അമിത് ഷായ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തെയും, ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിന് സമീപത്തേക്ക് യുവാക്കള്‍ ബൈക്കിലെത്തിയ സംഭവത്തെയും പരാമര്‍ശിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

Latest Articles