Friday, January 9, 2026

“നിങ്ങളുടെ പക്കൽ സിദ്ധു ഉണ്ട് ഞങ്ങളുടെ പക്കൽ അതിവേഗം വളരുന്ന സമ്പത് വ്യവസ്ഥയും, ഏറ്റവും കൂടുതൽ യുണികോൺ കമ്പനികളും വിദേശനിക്ഷേപവും” പാക് പ്രധാനമന്ത്രിയെ പരിഹസിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ട്വീറ്റ്

പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ചു കൊണ്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ . “അതെ നിങ്ങൾക്ക് സിദ്ധു ഉണ്ട് (കോൺഗ്രസ് നേതാവ് നവ്ജോത് സിംഗ് സിദ്ധു. ), എന്നാൽ നമുക്ക് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയും, മിക്ക യൂണികോൺ കമ്പനികളും (1 ബില്യണിലധികം വിറ്റുവരവുള്ള കമ്പനി) ഏറ്റവും ഉയർന്ന വിദേശ നേരിട്ടുള്ള നിക്ഷേപവും (എഫ്ഡിഐ) ഉണ്ട്.” “ഇന്ത്യയെക്കാൾ മികച്ചതാണ് പാക്കിസ്ഥാൻ സാമ്പത്തിക സ്ഥിതി” എന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നേരത്തെ പ്രസ്താവിച്ചിരുന്നു.

ഇതിനു മറുപടിയായാണ് കേന്ദ്ര മന്ത്രിയുടെ ട്വീറ്റ്. പാക് അനുകൂല നിലപാടെടുക്കുന്ന കോൺഗ്രസ് നേതാവ് സിധുവിനെതിയുള്ള ഒളിയമ്പുകളും ട്വീറ്റിലുണ്ട്.

തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live

Related Articles

Latest Articles