ചെന്നൈ- പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാജ്യതന്ത്രജ്ഞരെന്ന് സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്.
തന്ത്രങ്ങളുടെ വിദഗ്ധന്മാരാണ് മോദിയും,അമിത് ഷായും ഒരാള്‍ തയ്യാറാക്കും ,മറ്റേയാള്‍ നടപ്പിലാക്കും . ആദ്യം കശ്മീരില്‍ കര്‍ഫ്യു പ്രഖ്യാപിക്കുകയും പിന്നീട് രാജ്യസഭയില്‍ ബില്‍ പാസാക്കുകയും ചെയ്തത് തന്ത്രത്തിന്‍റെ ഭാഗമായിരുന്നു’- രജനി പറഞ്ഞു.നേരത്തേ കൃഷ്ണനെന്നും അര്‍ജുനനെന്നുമാണ് ഇരുവരെയും രജനീകാന്ത് വിശേഷിപ്പിച്ചത്.
കശ്മീര്‍ ഭീകരവാദികളുടെയും വര്‍ഗീയവാദികളുടെയും വീടായിരിക്കുകയാണ്. കശ്മീരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചത് രാജ്യതന്ത്രത്തിന്‍റെ ആദ്യപടിയാണെന്ന് രജനികാന്ത് പറഞ്ഞു.കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍-370 റദ്ദാക്കിയതിന് അമിത് ഷായെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തിരുന്നു

