Wednesday, May 22, 2024
spot_img

രജിഷ വിജയന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം ‘ഫ്രീഡം ഫൈറ്റ്’; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഫ്രീഡം ഫൈറ്റ്’. ഇപ്പോൾ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ജോജു ജോര്‍ജ്, രോഹിണി, രജിഷ വിജയന്‍, ശ്രിന്ദ, സിദ്ധാര്‍ഥ ശിവ, കബനി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മറ്റു നാല് സംവിധായകരും ജിയോ ബേബിക്കൊപ്പം ചിത്രത്തിലുണ്ട്. അഖില്‍ അനില്‍കുമാര്‍, കുഞ്ഞില മാസ്സിലാമണി, ജിതിന്‍ ഐസക് തോമസ്, ഫ്രാന്‍സീസ് ലൂയിസ് എന്നിവരാണ് സംവിധായകര്‍.മാന്‍കൈന്‍ഡ് സിനിമാസ്, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളില്‍ ജോമോന്‍ ജേക്കബ്, ഡിജോ അഗസ്റ്റിന്‍, സജിന്‍ എസ് രാജ്, വിഷ്ണു രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിക്കുന്നത്. ഇവര്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ നിര്‍മ്മാതാക്കള്‍ ആണ്.

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മൂന്ന് അവാര്‍ഡ് ആണ് ജിയോ ഒരുക്കിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ലഭിച്ചത്. മികച്ച ചിത്രം, മികച്ച തിരക്കഥാകൃത്ത്, മികച്ച ശബ്ദരൂപകല്‍പ്പന എന്നിങ്ങനെ 3 പുരസ്‌കാരങ്ങള്‍ ചിത്രത്തിനു ലഭിച്ചു.

Related Articles

Latest Articles