Wednesday, May 15, 2024
spot_img

വിവാഹവും പരീക്ഷയും ഒരേ ദിവസം; രണ്ടിടത്തും ഹാജർ നൽകി വധു; ചിത്രങ്ങൾ വൈറൽ

രാജ്‌കോട്ട്: വിവാഹ വേഷത്തില്‍ സര്‍വകലാശാല പരീക്ഷയെഴുതാനെത്തിയ വധുവിന്‍റെ (Bride) ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.ഗുജറാത്തിലെ രാജ്‌കോട്ടിലാണ് സംഭവം. ശിവാംഗി ബാഗ്തരിയ എന്ന വിദ്യാര്‍ഥിനിയാണ് വിവാഹ ദിവസം പരീക്ഷയെഴുതാനായി തന്റെ വരനൊപ്പം എത്തിയത്.

ഗുജറാത്തിലെ ശാന്തി നികേതന്‍ കോളജില്‍ ബി.എസ്.ഡബ്ല്യൂ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ശിവാംഗി. അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ശിവാംഗിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍, ദീപാവലി അവധിക്ക് പിന്നാലെ സൗരാഷ്ട്ര സര്‍വകലാശാല പരീക്ഷകള്‍ ഇന്ന് ആരംഭിച്ചതാണ് വിവാഹദിനത്തിൽ പണികിട്ടിയത്.

വിവാഹ ദിവസം തന്നെയാണ് പരീക്ഷ വരുന്നെതെന്ന് മനസ്സിലാക്കിയതോടെ വിവാഹം മാറ്റിവെക്കുന്നതിനെക്കുറിച്ചാണ് ആദ്യം ആലോചിച്ചതെന്ന് ശിവാംഗിയുടെ വരന്‍ വ്യക്തമാക്കി. കല്ല്യാണത്തെക്കാള്‍ പ്രാധാന്യം പഠനത്തിനാണെന്നും സമൂഹത്തെ സേവിക്കാന്‍ ലക്ഷ്യമിടുന്ന തനിക്ക് ഈ ബിരുദം അത്യാവശ്യമാണെന്നുമാണ് ശിവാംഗിയുടെ പ്രതികരണം. എന്തയാലും . വിവാഹ വസ്ത്രത്തില്‍ ആഭരണങ്ങളും മേക്കപ്പുമൊക്കെയിട്ട് സഹപാഠി പരീക്ഷയ്‌ക്കെത്തിയ കൗതുകത്തിലായിരുന്നു ശിവാംഗിയുടെ സുഹൃത്തുക്കള്‍.

Related Articles

Latest Articles