Thursday, June 13, 2024
spot_img

വേശ്യാവൃത്തി നിയമപരമാണെങ്കില്‍ പിന്നെ പോര്‍ണോഗ്രാഫി എന്തുകൊണ്ട് ആയിക്കൂടാ; ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര, തിരിഞ്ഞു കൊത്തി പഴയ ട്വീറ്റ്

ദില്ലി: നീലച്ചിത്രനിർമാണത്തിന്റെ പേരില്‍ അറസ്റ്റിലായ ബോളിവുഡ് താരം ശില്‍പ്പാഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിര്‍മ്മാണത്തെ ന്യായീകരിച്ച് ഒമ്പത് വര്‍ഷം മുമ്പ് നടത്തിയ ട്വീറ്റ് വൈറലായി തിരിഞ്ഞു കുത്തുന്നു . വേശ്യാവൃത്തി നിയമപരമാണെങ്കില്‍ പിന്നെ പോര്‍ണോഗ്രാഫി എന്തുകൊണ്ട് ആയിക്കൂടാ എന്ന് ചോദിച്ചു കൊണ്ട് നേരത്തേ നടത്തിയ ട്വീറ്റാണ് വൈറലായി മാറിയിരിക്കുന്നത്.

ഇവിടെ പോര്‍ണും വേശ്യാവൃത്തിയും തമ്മിലാണ് പ്രശ്‌നം. പണം നല്‍കിയുള്ള ലൈംഗികത ക്യാമറയ്ക്ക്
മുന്നില്‍ നിയമപരമാക്കിയാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ച കുന്ദ്ര പണം നല്‍കിയുള്ള ലൈംഗികതയും അത് ക്യാമറയ്ക്ക് മുന്നില്‍ ചെയ്യുന്നതും തമ്മില്‍ എന്ത് കുഴപ്പമാണ് ഉള്ളതെന്നും ചോദിച്ചു. 2012 ലായിരുന്നു രാജ് കുന്ദ്ര ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ഇപ്പോള്‍ കുന്ദ്രയെ കൂടുതല്‍ കുഴപ്പത്തില്‍ ചാടിച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസമായിരുന്നു കുന്ദ്ര അറസ്റ്റ് ചെയ്യപ്പെട്ടത്. അശ്‌ളീല ദൃശ്യങ്ങള്‍ നിര്‍മ്മിക്കുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ നിയമം അനുസരിച്ച് നിയമവിരുദ്ധമാണ്. കുന്ദ്ര പ്രതിയായ കേസില്‍ ഇതുവരെ ഒമ്പത് പേരാണ് അറസ്റ്റിലായിരിക്കുന്നത്. കുന്ദ്രയുടെ ഏറ്റവും അടുത്ത സുഹൃത്ത് റയാന്‍ തോര്‍പ്പേ ഇന്ന് അറസ്റ്റിലായിരുന്നു.

സിനിമയില്‍ ചാൻസ് തരാം എന്ന് പ്രലോഭിപ്പിച്ച് തന്നെ നീലച്ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ബ്ബന്ധിച്ചു എന്ന പരാതിയുമായി ഫെബ്രുവരി 4 ന് ഒരു യുവതി എത്തിയതാണ് വാര്‍ത്ത പുറത്തവരാനിടയായത്. തുടര്‍ന്ന് പോലീസ് കേസെടുത്തു. ഇതിന്റെ പ്രധാന ഗൂഡാലോചനക്കാരന്‍ കുന്ദ്രയാണെന്നും ഇയാള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരിക്കുകയാണ് കുന്ദ്ര, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് കുന്ദ്ര പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles