Thursday, December 18, 2025

‘പുരയ്ക്ക് ചാഞ്ഞാൽ വെട്ടണം’; ‘അടുത്ത തവണ ശശി തരൂര്‍ തിരുവനന്തപുരത്ത് മത്സരിച്ചാല്‍ ഒരു കോണ്‍ഗ്രസുകാരനും പ്രചരണത്തിനിറങ്ങില്ല’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ദില്ലി: കെ റെയിൽ വിഷയത്തിൽ യു‌ഡിഎഫ് (UDF) നിലപാടിന് വിരുദ്ധമായി അഭിപ്രായം പറഞ്ഞ ശശി തരൂരിനെ വിമർശിച്ച് രാജ് മോഹൻ ഉണ്ണിത്താൻ എംപി. 19 യുഡിഎഫ് എംപിമാരിൽ ഒരാളാണ് തരൂരും. അദ്ദേഹത്തിന് കൊമ്പില്ലെന്ന് ഉണ്ണിത്താൻ പറഞ്ഞു. തരൂർ ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയുന്നതിൽ പരാജയമാണെന്ന് ഉണ്ണിത്താൻ വ്യക്തമാക്കി.

സ്വര്‍ണം കായ്ക്കുന്ന മരമാണെങ്കിലും പുരക്ക് മുകളില്‍ ചാഞ്ഞാല്‍ വെട്ടി കളയണം. അടുത്ത തവണ തരൂര്‍ മത്സരിക്കാനിറങ്ങിയാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ശശി തരൂർ നിലപാട് തിരുത്തണം. കൊലക്കേസിൽ പ്രതിയാക്കാൻ സി പി എം കിണഞ്ഞ് ശ്രമിച്ചപ്പോൾ ശശി തരൂരിന് ഒപ്പം നിന്നത് കോൺഗ്രസാണ് എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

അതേസമയം കെ റെയിൽ വിഷയത്തിൽ യുഡിഎഫ് എംപിമാർ നല്കിയ നിവേദനത്തിൽ ഒപ്പിടാത്തതിനെ നേരത്തെ ശശി തരൂർ ന്യായീകരിച്ചിരുന്നു. എന്നാൽ തരൂരിനെ തള്ളി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരുനും രംഗത്തു വന്നിരിന്നു.

Related Articles

Latest Articles