Sunday, May 5, 2024
spot_img

തിരുവല്ലയിൽ പതിമൂന്നുകാരി മുങ്ങി മരിച്ചു; ആത്മഹത്യയെന്ന് സംശയം

തിരുവല്ല; പത്തനംതിട്ടയിൽ പതിമൂന്നുകാരി മുങ്ങി മരിച്ചു. തിരുവല്ലയിൽ (Thiruvalla) രാവിലെ 7 മണിയോടെയാണ് സംഭവം നടന്നത്. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം പെൺകുട്ടി കല്ലുങ്കൽ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടുകയാണ് ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. 9 മണിയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. അപകട മരണമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. കുട്ടിയുടെ മാതാപിതാക്കളെ ഉൾപ്പെടെ ചോദ്യംചെയ്‌തേക്കുമെന്നാണ് വിവരം.

Related Articles

Latest Articles