ലഡാക്ക്: ഇത്രമാത്രം കണ്ണീരൊഴുക്കാൻ കശ്മീർ എന്നാണ് പാക്കിസ്ഥാന്‍റെ ഭാഗമായിരുന്നതെന്ന് പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്. കശ്മീർ ഒരിക്കലും പാക്കിസ്ഥാന്‍റെ ഭാഗമായിരുന്നില്ല, എക്കാലവും ഇന്ത്യയുടെ ഭാഗമായിരുന്നു. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആർ ഡി ഒ ലേയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാൻ രൂപീകൃതമായപ്പോൾ മുതൽ ആ രാജ്യത്തെ നമ്മൾ ബഹുമാനിക്കുന്നു. അയൽരാജ്യമെന്ന നിലയിൽ പാക്കിസ്ഥാനുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ത്യയിലേക്ക് ഭീകരരെ കയറ്റിയയക്കുന്നത് പാക്കിസ്ഥാൻ അവസാനിപ്പിക്കണം. കശ്മീർ വിഷയത്തിൽ ഒരു രാജ്യവും പാക്കിസ്ഥാനെ പിന്തുണയ്ക്കില്ല. പാക്ക് അധിനിവേശ കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുകയാണ് പാക്കിസ്ഥാൻ ചെയ്യേണ്ടതെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു.

