Kerala

മലയാളത്തിന്റെ മാതൃഭാവമായ കവയിത്രി സുഗതകുമാരിയുടെ നവതിയാഘോഷങ്ങൽ 22 ന് സമാപിക്കും; സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുക പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്; സമാപനമാകുന്നത് ഒരുവർഷം നീണ്ട നവതിയാഘോഷങ്ങൾക്ക്

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയപ്പെട്ട കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ സമാപനം ജനുവരി 19 മുതല്‍ 22 വരെ ആറന്മുളയില്‍ ശ്രീവിജയാനന്ദവിദ്യാപീഠത്തില്‍ നടക്കും.
സുഗതോത്സവം എന്ന പേരില്‍ നടക്കുന്ന പരിപാടികളുടെ സമാപന സഭ സുഗതകുമാരിയുടെ 91ാം ജന്മവാര്‍ഷികദിനമായ ജനുവരി 22 ഉച്ചക്ക് ശേഷം 3 മണിക്ക് കേന്ദ്ര പ്രതിരോധ വകുപ്പുമന്ത്രി രാജ്‌നാഥ് സിംഗ് ഉദ്‌ഘാടനം ചെയ്യും. 19 ന് വിദ്യാര്‍ത്ഥികള്‍ക്കായി സുഗതകുമാരി കവിതകളുടെ ആലാപന മത്സരവും ‘സുഗതകുമാരി കവിതകളിലെ പാരിസ്ഥിതികാശയങ്ങള്‍’ എന്ന വിഷയത്തില്‍ ഉപന്ന്യാസ മത്സരവും, സുഗത കുമാരിയെക്കുറിച്ച് കുട്ടികള്‍ക്ക് ശില്പശാലയും നടത്തും. ജനുവരി 21ന് ‘പൈതൃകവും പരിസ്ഥിതിയും’ എന്ന വിഷയത്തില്‍ നടക്കുന്ന ദേശീയ ശില്പശാലയില്‍ ആറന്മുളപള്ളിയോടം, കണ്ണാടി, പടയണി, പമ്പാ നദി തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ചയും പ്രദര്‍ശനവും ഉണ്ടായിരിക്കും. സുഗതകുമാരിയുടെ ജീവിത സംഭവങ്ങളെയും കവിതകളെയും കോര്‍ത്തിണക്കിക്കൊണ്ടു തയ്യാറാക്കുന്ന ‘സുഗതദര്‍ശന്‍’ എന്ന ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കും.

സുഗതോത്സവത്തിന്റെ മുന്നോടിയായി ജനുവരി 11 ന് മാലക്കര കൊച്ചുരാമന്‍ വൈദ്യരുടെ തറവാടു മുതല്‍ സുഗതകുമാരിയുടെ ജന്മഗൃഹം വരെ പൈതൃകനടത്തം (ഹെരിറ്റേജ് വാക്ക്) സംഘടിപ്പിക്കും. പമ്പാ നദിയുടെ തീരം വഴി വിവിധ പൈതൃക സങ്കേതങ്ങളെയുംസ്ഥലങ്ങളെയും സ്പര്‍ശിച്ചു കൊണ്ട് നടക്കുന്ന ഈ പഠന യാത്ര പ്രമുഖ സാംസ്‌ക്കാരിക പഠന ഗവേഷകനായ ഡോ.എം ജി.ശശിഭൂഷണ്‍ ഉദ്‌ഘാടനം ചെയ്യും നിയമസഭാ ചീഫ് വിപ്പ് എന്‍ ജയരാജ് അദ്ധ്യക്ഷത വഹിക്കും.

സുഗതകുമാരി നവതി ആഘോഷങ്ങള്‍ 2024 ഫെബ്രുവരി 22 ന് തിരുവനന്തപുരത്ത് വെച്ച് അന്നത്തെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്‌ഘാടനം ചെയ്തത്. തുടര്‍ന്ന് കല്‍ക്കത്ത, പാനാജി, ഡല്‍ഹി, ചെന്നൈ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ സുഗത സ്മൃതിസദസ് നടത്തുകയുണ്ടായി. ‘സുഗതം വിശ്വമയം’ എന്ന പേരില്‍ ഡോ.എം.വി.പിള്ളയുടെ നേതൃത്വത്തില്‍ അന്തര്‍ദേശീയ തലത്തില്‍ ആസ്‌ട്രേലിയ, ഹൂസ്റ്റണ്‍, തുടങ്ങി ഒട്ടേറെ വിദേശരാജ്യങ്ങളില്‍ സുഗത നവതി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കേരളത്തിലെ സ്‌ക്കൂളുകളില്‍ 90 വൃക്ഷത്തൈകള്‍ വീതം വെച്ച് പിടിപ്പിക്കുന്ന ‘ഒരു തൈ നടാം’ എന്ന സുഗതസൂക്ഷ്മവനംപദ്ധതി വിജയകരമായി നടന്നു വരുന്നു. 120 സ്‌കൂളുകളില്‍ ഈ പദ്ധതി നടപ്പാക്കുന്നതിനുള്ള സമ്മതപത്രം ആറന്‍മുളയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ സ്‌ക്കൂള്‍ അധികൃതര്‍ കൈമാറും.
ആഘോഷ സമിതി ഭാരവാഹികളായ കുമ്മനം രാജശേഖരന്‍, സൂര്യകൃഷ്ണമൂര്‍ത്തി, ആര്‍ട്ടിസ്സ് ഡോ.ജി.ശങ്കര്‍, ഡോ. സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു

B4 Admin

Recent Posts

തിരുവനന്തപുരം കേരളാശ്രമത്തില്‍ നവരാത്രി ആഘോഷം. മഹാചണ്ഡികാ ഹോമത്തിന്റെ ഉദ്ഘാടനം ഒക്ടോബര്‍ 15ന്

തിരുവനന്തപുരം : ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈദിക് ധര്‍മ്മ സന്‍സ്ഥാന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കര്‍ജിയുടെ നിര്‍ദേശപ്രകാരം രാജ്യത്തെ…

39 minutes ago

പൂജവയ്പ്പിന് പിറ്റേന്നും ബാങ്കുകള്‍ക്ക് പ്രവര്‍ത്തിദിനം! ദുര്‍ഗ്ഗാഷ്ടമി ദിവസം ബാങ്കുകള്‍ക്ക് പൊതുഅവധി പ്രഖ്യാപിക്കണം. മുഖ്യമന്ത്രിക്ക് ബാങ്ക് ജീവനക്കാരുടെ ഔദ്യോഗിക നിവേദനം

ഈ വര്‍ഷത്തെ ദുര്‍ഗ്ഗാഷ്ടമി ദിനമായ ഒക്ടോബര്‍ 19-ന് കേരളത്തിലെ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് (എന്‍.ഐ.) ആക്ട് പ്രകാരം പൊതുഅവധി പ്രഖ്യാപിക്കണമെന്ന്…

6 hours ago

നവരാത്രി ഭക്തിയുടെ അത്യപൂര്‍വ്വ അനുഷ്ഠാനം. ബിഹാറില്‍ 2,516 കൂര്‍ത്ത ആണികള്‍ക്ക് മുകളില്‍ കിടന്ന് പ്രാര്‍ത്ഥിച്ച് 35-കാരിയായ ഗൃഹനാഥ

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ബിഹാറിലെ സമസ്തിപൂര്‍ ജില്ലയില്‍ അസാധാരണമായ ഭക്തിപ്രകടനവുമായി 35 കാരിയായ സ്ത്രീ ശ്രദ്ധനേടുന്നു. ദുര്‍ഗ്ഗാദേവി പ്രീതിക്കായി മധുമല…

7 hours ago

16 വയസ്സുകാരിയ്ക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം ; റോബോട്ടിന്റെ കൗമാരക്കാരായ ഉടമകള്‍ പിടിയില്‍

ബെര്‍ലിന്‍ : ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ 16 വയസ്സുകാരിയായ പെണ്‍കുട്ടിക്ക് നേരെ ഹ്യൂമനോയിഡ് റോബോട്ടിന്റെ ലൈംഗികാതിക്രമം. ഒരു റസ്റ്ററന്റിന് പുറത്തുവെച്ച്…

7 hours ago

സൗദിയിലേക്ക് ആക്രമണം തുടരുന്ന ഹൂതികള്‍ക്ക് മുന്നറിയിപ്പുമായി ട്രമ്പ്

റിയാദ് : സൗദി അറേബ്യയും ഹൂതികളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നു. സൗദിയിലെ അരംകോ (Aramco) ആസ്ഥാനം ലക്ഷ്യമിട്ടാണ് ഹൂതികളുടെ…

8 hours ago

സൗദിയില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് ആശ്വാസം. വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ മടങ്ങാം. ജാഗ്രതാ നിര്‍ദ്ദേശവുമായി ഇന്ത്യന്‍ എംബസി

റിയാദ് : വിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വിസ കാലാവധി കഴിഞ്ഞ ഇന്ത്യക്കാര്‍ക്ക് യാതൊരു പിഴയും കൂടാതെ സൗദി അറേബ്യയില്‍ നിന്ന് മടങ്ങാന്‍…

8 hours ago