അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്‌ക്ക് പിന്നാലെ അയോദ്ധ്യാ രാമക്ഷേത്രത്തിലേയ്‌ക്ക് ജാതി-മത ഭേദമന്യേ ശ്രീരാമ ഭഗവാനെ തൊഴുത് സായൂജ്യമണയാൻ ഭക്തജനങ്ങളുടെ കുത്തൊഴുക്കാണ്. ഇതിൽ മുസ്ലീം രാമഭക്തരുടെ തിരക്കാണ് അത്ഭുതപ്പെടുത്തുന്നത്. ആയിരക്കണക്കിന് രാമഭക്തരാണ് മുസ്ലീം സമൂഹത്തിൽ നിന്നും അയോദ്ധ്യയിലെത്തുന്നത്. ദർശനത്തിനെത്തിയ മുസ്ലീങ്ങളുടെ നീണ്ട ക്യൂവാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് മുന്നിൽ കാണാൻ സാധിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നിട്ടുണ്ട്.
https://x.com/WokePandemic/status/1752392226943181241?s=20
ഇതിൽ 350-ഓളം മുസ്ലീങ്ങൾ അയോദ്ധ്യയിലെത്തിയത് ആറ് ദിവസം നീണ്ട പദയാത്രയ്‌ക്ക് ശേഷമാണ്. 150 കിലോമീറ്റർ താണ്ടിയാണ് ഇവർ രാമക്ഷേത്രത്തിൽ ദർശനം നടത്തിയത്. രാമൻ തങ്ങളുടെ പൂർവ്വികനാണെന്നും അയോദ്ധ്യയിലെത്തിയ മുസ്ലീം രാമഭക്തർ പറയുന്നു.

