Wednesday, November 4, 2026

ആകാശവാണി വാർത്താ അവതാരകനായിരുന്ന എം രാമചന്ദ്രൻ അന്തരിച്ചു ! വിടവാങ്ങിയത് കൗതുക വാർത്തകളിലൂടെ മലയാളികളുടെ ഗൃഹാതുര ഓർമ്മകളിൽ ഇടംപിടിച്ച മാദ്ധ്യമ പ്രവർത്തകൻ

തിരുവനന്തപുരം : ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. വ്യത്യസ്തമായ വാർത്താ അവതാരണ ശൈലിയിലൂടെ മലയാളികളുടെ ഗൃഹാതുര ഓർമ്മകളിൽ ഇടംപിടിച്ച പേരായിരുന്നു രാമചന്ദ്രന്റേത്. തിരുവനന്തപുരത്തെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. രാമചന്ദ്രൻ അവതരിപ്പിച്ച കൗതുക വാർത്തകൾ ഏറെ ശ്രദ്ധേയമായി. വാർത്തകളുടെ തത്സമയ അവതരണത്തിലൂടെയും ശ്രദ്ധ നേടി.

കെഎസ്ഇബിയിൽ ക്ലർക്കായിട്ടാണ് അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നടന്ന വാർത്താ വായന മത്സരമാണ് റേഡിയോ എന്ന സ്വപ്നം ശക്തമാക്കിയത്. ദില്ലി ആകാശവാണിയിലാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കോഴിക്കോടെത്തി. മൂന്നുവർഷം അവിടെ ജോലി ചെയ്തു. അവിടെ വാർത്താ വിഭാഗം ആരംഭിച്ചപ്പോൾ നേതൃത്വം നൽകി. പിന്നീട് തിരുവനന്തപുരം നിലയത്തിലെത്തി.

ആകാശവാണിയിൽനിന്ന് വിരമിച്ചശേഷം ഗൾഫിൽ എഫ്എം കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. കേരള സർവകലാശാല റിട്ട.ജോയിന്റ് റജിസ്ട്രാർ പരേതയായ വിജയലക്ഷി അമ്മയാണ് ഭാര്യ. രണ്ട് മക്കൾ.

Related Articles

Latest Articles