രാമനാട്ടുകര സ്വർണക്കവർച്ചാ കേസിൽ രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ. കേസിലെ മുഖ്യപ്രതി ഉള്‍പ്പെടെയാണ് പിടിയിലായത്. കരിപ്പൂർ സ്വദേശി സജിമോൻ, കൊടുവള്ളി സ്വദേശി മുനവ്വർ എന്നിവരാണ് അറസ്റ്റിലായത്.
കവർച്ചാ സംഘങ്ങളെ വിമാനത്താവളത്തിൽ സഹായിക്കുന്നത് ഇവരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കരിപ്പൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽ ഉൾപ്പെടുന്നവരാണിവർ. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ഇടപാട് നടത്താറുണ്ടെന്ന് പ്രതികള്‍ സമ്മതിച്ചതായും സൂചനയുണ്ട്.
അതേസമയം സ്വര്‍ണക്കവര്‍ച്ചക്കേസില്‍ അര്‍ജുന്‍ ആയങ്കിയെയും സംഘത്തെയും അപായപ്പെടുത്താന്‍ ടിപ്പറുമായി വന്ന താമരശ്ശേരി ക്വട്ടേഷന്‍ സംഘത്തിലെ മുഖ്യ പ്രതി ഇന്നലെ പിടിയിലായിരിന്നു. കൂടത്തായി കുടുക്കില്‍മാരം കുന്നംവള്ളി ശിഹാബ് (37)നെയാണ് ഡിവൈ.എസ്.പി. കെ. അഷ്റഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം പിടികൂടിയത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അർജുന്റെ സഹായി അജ്മലിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

