ഇന്നലെ രാത്രിയാണ് അബൂബക്കർ രാമസിംഹൻ ബിജെപി വിട്ടെന്ന വിവരം പുറത്ത് വന്നത്. ബിജെപി അംഗത്വം രാജിവച്ചിട്ട് കുറച്ച് ദിവസമായെന്നും ഇപ്പോഴാണ് ഇത് പുറത്ത് വിടുന്നതെന്നുമായിരുന്നു രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചത്. രാമസിംഹൻ മറ്റൊരു പാർട്ടിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.എന്നാൽ അതിന് മറുപടി നൽകുകയാണ് രമസിംഹൻ.തന്റെ ഫേസ് ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്.
ഞാനെങ്ങോട്ടും പോയിട്ടില്ല, പോകുന്നുമില്ല അതിനെ ചൊല്ലി കലഹം വേണ്ട, ഇവിടെത്തന്നെ ഉണ്ട്, ഒരു കച്ചവടത്തിനും ഇല്ല, ഒന്നും നേടാനുമില്ല,
പഠിച്ച ധർമ്മത്തോടൊപ്പം ചലിക്കുക
അത്രേയുള്ളൂ. അതിന് ഒരു സംഘടനയും വേണ്ട സത്യം മാത്രം മതി..
ഇന്ന് രാവിലെ മുതൽ പത്രക്കാർ വിളിക്കുന്നുണ്ട് ആർക്കും ഒരു ഇന്റർവ്യൂവും ഇല്ല..
രാജി വച്ചിട്ട് കുറച്ചു ദിവസമായി..ഇപ്പോൾ പുറത്തു വന്നു അത്രേയുള്ളൂ…
ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ് ബോധ്യമായത്, അതുകൊണ്ട് കെട്ടഴിച്ചു മാറ്റി
അത്രേയുള്ളൂ…
കലഹിക്കേണ്ടപ്പോൾ
മുഖം നോക്കാതെ കലഹിക്കാലോ…
സസ്നേഹം
രാമസിംഹൻ
ഹരി ഓം’
ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

