Thursday, May 2, 2024
spot_img

സ്വര്‍ണക്കള്ളക്കടത്ത് കേസ്; സത്യം തെളിയണമെങ്കില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്യേണ്ടത് മുഖ്യമന്ത്രിയെ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരിക്കുന്ന കള്ളങ്ങള്‍ തെളിയണമെങ്കില്‍ അന്വേഷണ ഏജന്‍സി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നും എങ്കില്‍ മാത്രമേ സത്യം തെളിയുകയുളളുവെന്നും അദ്ദേഹം പറഞ്ഞു.

സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ ഓഫീസ് പരിശോധിക്കുകയും ചെയ്യുകയാണ് ആദ്യം വേണ്ടത്. ആ സാഹചര്യത്തിലേക്കാണ് അന്വേഷണം നീളുന്നതെന്നും ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്ക് പിടിച്ച് നില്‍ക്കാന്‍ യാതൊരുമാര്‍ഗവും ഇല്ലാതായതോടെ ജാതിയും മതവും പറയേണ്ട ഗതികേടിലെത്തിയിരിക്കുന്നുവെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി. ദിവസവും നടത്തുന്ന പത്രസമ്മേളനങ്ങള്‍ കള്ളം പറയാന്‍ വേണ്ടി മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

സ്വര്‍ണക്കടത്തില്‍ ജലീലിന് പങ്ക് ഇല്ലായെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ സ്വര്‍ണം കൊണ്ടുവന്നിരിക്കാമെന്നും കള്ളക്കടത്ത് നടന്നിരിക്കാമെന്നുമാണ് ജലീല്‍ പറയുന്നത്. കെ ടി ജലീലിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വര്‍ഗീയത ഇളക്കിവിടുകയാണെന്നും ചെന്നിത്തല വിമര്‍ശിച്ചു

Related Articles

Latest Articles