Sunday, May 19, 2024
spot_img

മുഖ്യമന്ത്രിയും സി പി എമ്മും കൈ മലർത്തേണ്ട …! സത്യം പുറത്ത് വരികതന്നെ ചെയ്യും,സ്വപ്ന പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക്‌ പോകുന്നില്ല? മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

എറണാകുളം: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണത്തിൽ സി പി എമ്മിനും മുഖ്യമന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല.സ്വപ്ന പറഞ്ഞത് തെറ്റാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമനടപടിക്ക്‌ പോകുന്നില്ലെന്നും സ്വപ്ന പറയുന്നത് കള്ളമല്ലെന്നും മുഖ്യമന്ത്രി നിയമനടപടിക്ക് പോകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ സൂചന നല്‍കിയതായും രമേശ് ചെന്നിത്തല വ്യക്തമാക്കി.

സ്വപ്ന പറയുന്നതിനെ മുഖ്യനും പാർട്ടിയും ഭയക്കുന്നുണ്ടെന്നും അത് കൊണ്ടാണ് മറ്റ് നടപടിക്ക് പാർട്ടി ഇറങ്ങാത്തതെന്നും ചെന്നിത്തല വ്യക്തമാക്കി.തെറ്റ് ഇല്ലെങ്കിൽ പേടിക്കണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഓർമ്മിക്കണമെന്നും ചെന്നിത്തല ആഞ്ഞടിച്ചു.ഇ ഡി യുടെ അന്വേഷണം വളരെ കൃത്യമായി തന്നെ മുന്നോട്ട് പോകട്ടെ എന്നും സത്യം തെളിയുമെന്നും ചെന്നിത്തല വ്യക്തമാക്കി.

Related Articles

Latest Articles