Sunday, June 9, 2024
spot_img

സിപിഎമ്മിൻ്റെ ജീർണതയുടെ ആഴം തെളിയിക്കുന്നതാണ് ബിനീഷിൻ്റെ വീട്ടിലെ റെയ്ഡ്; അള്ളിപ്പിടിച്ചിരിക്കാതെ കോടിയേരി രാജിവയ്ക്കണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎമ്മിൻ്റെ ജീർണതയുടെ ആഴം തെളിയിക്കുന്നതാണ് ബിനീഷിൻ്റെ വീട്ടിലെ റെയ്ഡെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമാണ് പ്രതിസ്ഥാനത്ത് നിൽക്കുന്നതെന്നും ആദർശം പ്രസംഗിച്ച് അധോലോക പ്രവർത്തനം നടത്തുന്ന പാർട്ടിയാണ് സിപിഎം എന്നും ചെന്നിത്തല ആരോപിച്ചു.

അന്തസുണ്ടെങ്കിൽ കോടിയേരി രാജിവയ്ക്കണം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കരുത്. ചെന്നിത്തല ആവശ്യപ്പെട്ടു. ബിനീഷ് കേസിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് എല്ലാം അദ്ദേഹത്തിനറിയാമായിരുന്നുവെന്നതിന്റെ തെളിവാണെന്നും ചെന്നിത്തല ആരോപിച്ചു. കെ ഫോൺ പദ്ധതിയുടെ കാര്യത്തിൽ ദുരൂഹതയുണ്ടെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് വലിയ തോതിൽ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപിച്ചു.

പദ്ധതിക്ക് ആരും എതിരല്ലെന്നും പദ്ധതിയുടെ പേരിൽ നടക്കുന്ന അഴിമതി കണ്ടെത്തണമെന്നുമാണ് ചെന്നിത്തലയുടെ നിലപാട്. പദ്ധതി നിർത്തണമെന്ന നിലപാട് യുഡിഎഫിനില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Related Articles

Latest Articles