Wednesday, December 24, 2025

ഇറാൻ ആണവ പദ്ധതിയുടെ ശിൽപ്പി മൊഹ്സി‍ൻ ഫക്രിസാദെ കൊല്ലപ്പെട്ടു; പ്രതികാരം ചെയ്യുമെന്ന് രാജ്യം; ഗള്‍ഫില്‍ സംഘര്‍ഷാവസ്ഥ

ഇറാൻ: ഇറാൻ ആണവ ശാസ്ത്രജ്ഞൻ മൊഹ്സിൻ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാൻ തലസ്ഥാനമായ തെഹ്റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്സിൻ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറാൻ ആണവ പദ്ധതിയുടെ ശിൽപ്പിയാണ് മൊഹ്സി‍ൻ ഫക്രിസാദെ. മൊഹ്സിൻ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികൾ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്സീന്‍ ഫക്രിസദേ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാനനോട്ടപ്പുളളികളിലൊരാളാണ്. ഇസ്രയേലിന് പങ്കുണ്ടെന്നും വധത്തിന് പ്രതികാരം ചെയ്യുമെന്നും ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ആരോപണത്തോട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles