കൊളംബോ: ശ്രീലങ്കയുടെ എട്ടാമത് പ്രസിഡന്റായി റെനിൽ വിക്രമസിംഗെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശ്രീലങ്കയില്‍ പുതിയ 25 അംഗ മന്ത്രിസഭ അധികാരമേല്‍ക്കുമെന്നാണ് റിപ്പോർട്ട്. മന്ത്രി സഭയിൽ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും പ്രാതിനിധ്യം നല്‍കിയേക്കുമെന്നും സൂചനകളുണ്ട്. ആറ് തവണ പ്രധാനമന്ത്രിയായിട്ടുള്ള റനില്‍ വിക്രമസിംഗെ ആദ്യമായാണ് ശ്രീലങ്കയുടെ പ്രസിഡന്റായി സ്ഥാനമേല്‍ക്കുന്നത്.
സാമ്പത്തിക പ്രതിസന്ധയിൽ നിന്നും കരകയറാൻ കഴിയാത്ത രാജ്യത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ കഴിയാത്ത വിക്രമസിംഗെ എന്ത് നടത്തുക എന്നുള്ളതാണ് ഏറെ നിര്‍ണായകം. സത്യപ്രതിജ്ഞക്ക് ശേഷം രാജ്യത്തിന്റെ പ്രശ്‌നപരിഹാരത്തിനുതകുന്ന പ്രത്യേക പാക്കേജോ പ്രഖ്യാപനങ്ങളോ വിക്രമസിംഗെ നടത്തുമെന്നാണ് സൂചന.
രജപക്‌സെ കുടുംബത്തിന്റെ തുടര്‍ച്ചയായിരിക്കും റെനില്‍ എന്നുള്ളതാണ് പ്രക്ഷോഭകാരികള്‍ ചൂണ്ടിക്കാട്ടുന്നത്. റെനിലിനെ പിന്തുണച്ച എംപിമാര്‍ക്കെതിരെയും പ്രതിഷേധം ഉയരാനും സാധ്യതയുണ്ട്. പ്രതിഷേധം രൂക്ഷമായാല്‍ അടിച്ചമര്‍ത്താനാണ് സൈന്യത്തിന്റെ തീരുമാനം. പ്രതിഷേധക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കാനുള്ള സാധ്യതയും തെളിയുന്നുണ്ട്. വേണ്ടിവന്നാല്‍, ഏറ്റുമുട്ടലിന് തയ്യാറാണെന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികളും പ്രൊഫഷണലുകളും പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള പ്രക്ഷോഭകാരികള്‍.

