Tuesday, October 6, 2026

“ഒടുവിലിന്റെ ചെവിക്കല്ല് നോക്കി രഞ്ജിത്ത് അടിച്ചു !!’- ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ ആലപ്പി അഷ്റഫ്

മലയാള സിനിമയ്ക്ക് നഷ്ടപ്പെട്ട അതുല്യ പ്രതിഭകളില്‍ ഒരാളാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍. വളരെ വൈകിയാണ് സിനിമയിലേക്ക് വന്നതെങ്കിലും മലയാളികളുടെ മനസ്സിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്തുന്നതിൽ അദ്ദേഹം വിജയിച്ചു. കൂടുതല്‍ സിനിമകളിലും സ്വഭാവനടനായിട്ടാണ് താരം അഭിനയിച്ചതെങ്കിലും കോമഡിയും വില്ലത്തരവുമൊക്കെ തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. നടൻ എന്നതിലുപരി സാധുവായ മനുഷ്യനായിരുന്നു അദ്ദേഹം. ഒരിടയ്ക്ക് ജനാർദ്ദനൻ, ജയറാം, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, നരേന്ദ്രപ്രസാദ് എന്നിവര്‍ ഒരു ടീം പോലെ പത്തു മുപ്പതു പടങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതെല്ലാം സൂപ്പർഹിറ്റുകളുമായിരുന്നു. പലപ്പോഴും നമ്മളെ നല്ല വഴിക്ക് നയിക്കുന്ന, നമ്മളെ ഉപദേശിക്കുന്ന,നമ്മളെ സ്നേഹിക്കുന്ന ഒരു അമ്മാവന്റെ സ്ഥാനത്ത് നമ്മൾ ഒടുവിലിനെ കണ്ടു. ഇന്നും ആ സ്ഥാനത്ത് മറ്റൊരു നടനെ കണ്ടെത്താൻ മലയാളിക്ക് കഴിഞ്ഞിട്ടില്ല.

ചെറുപ്പം മുതലേ അദ്ദേഹം നന്നായിട്ട് പാട്ടുപാടുകയും മൃദംഗം വായിക്കുകയും ചെയ്യുമായിരുന്നു. കലാമണ്ഡലം വാസുദേവ പണിക്കര്‍ ആയിരുന്നു ഒടുവിലിന്റെ ഗുരു. സംഗീതത്തിൽ കഴിവുള്ളതിനാല്‍ ചില സംഗീത ട്രൂപ്പുകളില്‍ ജോലി ചെയ്യാനും തുടര്‍ന്ന് കെപിഎസി നാടകവേദിയില്‍ പ്രവര്‍ത്തിക്കാനും കേരള കലാവേദിയുമായി സഹകരിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. തബലിസ്റ്റ് ആയിട്ടാണ് തുടക്കത്തില്‍ അദ്ദേഹം ജോലി ചെയ്തത്. പിന്നീട് സിനിമയിലേക്ക് ചെറിയ റോളുകളില്‍ അഭിനയിച്ച് തുടങ്ങി. 1973-ല്‍ റിലീസ് ചെയ്ത ദര്‍ശനം എന്ന സിനിമയിലൂടെയാണ് ഒടുവില്‍ ഉണ്ണി കൃഷ്ണന്‍ ആദ്യമായി അഭിനയിക്കുന്നത്. എ. വിന്‍സന്റ് സംവിധാനം ചെയ്ത ചെണ്ട ആയിരുന്നു രണ്ടാമത്തെ സിനിമ. തുടർന്ന് ചെറുതും വലുതുമായി 400 ലധികം സിനിമകളില്‍ അഭിനയിച്ചു. ഗുരുവായൂര്‍ കേശവനിലെ ആന പാപ്പാന്‍ , വരവേല്പിലെ നാരായണന്‍, ആറാം തമ്പുരാനിലെ കൃഷ്ണ വര്‍മ്മ, കളിക്കളത്തിലെ പലിശക്കാരന്‍, പുന്നാരത്തിലെ മക്കള്‍ നോക്കാത്ത അധ്യാപകന്‍, വധു ഡോക്ടറാണ് എന്ന പടത്തിലെ ഗൃഹനാഥന്‍ എന്നിങ്ങനെ നിരവധി കഥാപാത്രങ്ങള്‍ അനശ്വരമാക്കി. നിഴല്‍ക്കുത്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള 2002-ലെ കേരള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും ഒടുവില്‍ ഉണ്ണികൃഷ്ണന് ലഭിച്ചിരുന്നു. 2000 മുതലാണ് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ അസുഖബാധിതനാവുന്നത്. കിഡ്‌നി രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ലാണ് മരണപ്പെടുന്നത്. അവസാന കാലം വരെ അദ്ദേഹം അഭിനയത്തില്‍ സജീവമായിരുന്നു.

ഇപ്പോൾ ഒടുവിലിന്റെ പേര് വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഒടുവിലുമായി ബന്ധപ്പെട്ട് സംവിധായകൻ രഞ്ജിത്തിനെതിരെ സംവിധായകൻ ആലപ്പി അഷ്റഫ് ഉന്നയിച്ച ആരോപണമാണ് ഇതിന് കാരണം. മോഹൻലാൽ ചിത്രം ആറാം തമ്പുരാന്റെ സെറ്റിൽ വെച്ച് രഞ്ജിത്ത് ഒടുവിൽ ഉണ്ണികൃഷ്ണന്റെ മുഖത്തടിച്ചുവെന്ന ഞെട്ടിക്കുന്ന ആരോപണമാണ് ആലപ്പി അഷ്റഫ് ഉന്നയിച്ചിരിക്കുന്നത്. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ച അവസ്ഥയിലായിരുന്നു രഞ്ജിത്തെന്നും അടിയേറ്റ് ഒടുവിലിന്റെ ഹൃദയം തകർന്നുപോയെന്നും അഷ്റഫ് പറയുന്നു. ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നുവെന്നും. ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണെന്നും ആലപ്പി അഷ്റഫ് പറയുന്നു.

ആലപ്പി അഷ്റഫിന്‍റെ വാക്കുകള്‍

‘ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ചെയ്തിരുന്നു, ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഒടുവിലിന്റെ ചെവിക്കല്ല് നോക്കി അടിക്കുകയായിരുന്നു. ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണു. അദ്ദേഹത്തെ മറ്റുള്ളവർ പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. നിറകണ്ണുകളോടെ ഒടുവിൽ നിന്നു.ഒടുവില്‍ മാനസികമായും അദ്ദേഹം തകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളിയും ചിരിയും മാഞ്ഞു. ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള്‍ എടുത്തു’ അഷ്‌റഫിന്റെ ഈ വാക്കുകൾ സിനിമയെ സ്നേഹിക്കുന്നയാൾ എന്നതിലുമപ്പുറം മനുഷ്യസ്നേഹിയായ ഒരുവനിൽ വിങ്ങലുങ്ങാക്കും എന്നുറപ്പാണ്.

തന്റെ സിനിമയിലെന്നപോലെ പലപ്പോഴും ഫ്യൂഡൽ ചിന്താഗതിക്കാരനായിരുന്നു രഞ്ജിത്തും. തനിക്കെതിരെ ഉയരുന്ന വിമർശനങ്ങളെയും എന്തിന് അന്താരാഷ്ട്ര ചലച്ചിത്ര വേദിയിലെ കൂവലിനെ പോലും എസ്എഫ്ഐയിലെ പ്രവർത്തന കാലവും കമ്മ്യുണിസ്റ്റ് പശ്ചാത്തലവും പറഞ്ഞാണ് അയാൾ കൈയ്യടികളാക്കി മാറ്റിയിരുന്നത്. പലപ്പോഴും നമ്മളത് കണ്ടതുമാണ്. ചുവപ്പ് കണ്ടാൽ എന്തെന്നറിയാതെ കൈയ്യടിക്കുന്ന പൊട്ടന്മാർ ഉള്ളിടത്തോളം കാലം ഈ കലാപരിപാടി തുടരുകയും ചെയ്യുമായിരിക്കും. എങ്കിലും എല്ലാത്തിനും മുകളിൽ ദൈവം എന്നൊരാൾ ഉണ്ടാകില്ലേ ? അഷ്‌റഫിന്റെ വാക്കുകൾ ശരിയാണെങ്കിൽ അതിന്‍റെയൊക്കെ ശാപമാവാം ഇന്ന് രഞ്ജിത്തിനെ വേട്ടയാടുന്നത്. രഞ്ജിത്തിന് ഇന്ന് പത്ത് പെെസയുടെ വിലയില്ലാതായി..നല്ല പ്രേക്ഷക പിന്തുണയും,സൂപ്പര്‍ പരിവേഷവും,രാഷ്ട്രീയ പിന്തുണയും ഉണ്ടായിരുന്ന രഞ്ജിത്ത് ഒളിവു ജീവിതം പോലെയാണ് ജീവിക്കുന്നത്..മദ്യം അയാളെ കീഴടക്കീ..പീഡന കേസ് വേറെയും..

Related Articles

Latest Articles