എറണാകുളം: രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയ യുവാവിനെതിരെ കേസെടുത്ത് പോലീസ്. വടക്കേക്കാട് സ്റ്റേഷനിലെ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മാവേലിക്കര സെഷൻസ് കോടതിയിൽ വിധി പറഞ്ഞ ജഡ്ജിക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ അസഭ്യം പറഞ്ഞതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഫേസ്ബുക്കിൽ ആഷിക് ഉമർ എന്ന പേരിലുള്ള അക്കൗണ്ട് ഉടമക്കെതിരെയാണ് വടക്കേക്കാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിക്കെതിരെയായിരുന്നു യുവാവ് സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപവും വധഭീഷണിയും മുഴക്കിയത്. സംഭവത്തിന് പിന്നാലെ ജഡ്ജിക്ക് പോലീസ് സുരക്ഷയൊരുക്കിയിരുന്നു. ക്വാർട്ടേഴ്സിൽ എസ്ഐ അടക്കം അഞ്ച് പോലീസുകാരുടെ കാവലുണ്ടായിരുന്നു.

