Sunday, May 19, 2024
spot_img

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് ! പ്രതികൾക്ക് വധശിക്ഷ വിധിച്ച മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിക്കെതിരെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സൈബർ ആക്രമണം!

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സൈബർ ആക്രമണം. മാവേലിക്കര അഡിഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിക്കെതിരെയാണ് നിരോധിത സംഘടനയുടെ അനുഭാവികൾ സമൂഹ മാദ്ധ്യമങ്ങളിൽ ആക്രമണം ശക്തമാക്കിയിരിക്കുന്നത്.

ജഡ്ജിയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് അധിക്ഷേപിക്കുന്ന തരത്തിൽ പോസ്റ്റുകൾ പങ്കുവച്ചിരിക്കുന്നത്. ജഡ്ജിയെന്ന പദവിയെ അവഹേളിക്കുന്ന തരത്തിലായിരുന്നു എസ്ഡിപിഐ നേതാക്കളുടെ ഫേസ്ബുക്ക് പേജുകളിലെ പോസ്റ്റുകളും കമന്റുകളും.

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ചുകൊണ്ടുള്ള വിധിപ്രസ്താവന ഇന്നാണുണ്ടായത്. നൈസാം, അജ്മല്‍, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുള്‍കലാം, സഫറുദ്ദീന്‍, മുന്‍ഷാദ്, ജസീബ് രാജ, നവാസ്, ഷെമീര്‍, നസീര്‍, സക്കീര്‍ ഹുസൈന്‍, ഷാജി പൂവത്തിങ്കല്‍, ഷംനാസ് അഷ്‌റഫ് എന്നിവരാണ് കേസിലെ പ്രതികള്‍. 2021 ഡിസംബര്‍ 19-ന് പുലര്‍ച്ചെയാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. നേരത്തെ ലിസ്റ്റ് തയ്യാറാക്കി വീട്ടുകാരുടെ മുന്നിലിട്ട് എല്ലാവിധ ആസൂത്രണത്തോടും കൂടിയായിരുന്നു കൊലപാതകം. കൊലപാതകം ഭീകരപ്രവർത്തനമാണെന്ന വാദവും കോടതി അംഗീകരിക്കുകയായിരുന്നു.

ഒന്നു മുതൽ എട്ടുവരെയുള്ളവർ നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തെന്നും 9 മുതൽ 12 വരെയുള്ള പ്രതികൾ സഹായം നൽകിയെന്നും മറ്റുള്ളവർ ഗൂഢാലോചനയിൽ പങ്കാളികളായെന്നും കോടതി കണ്ടെത്തി. കേസിൽ നൂറോളം സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറിലധികം തൊണ്ടിമുതലുകളും തെളിവായി ഹാജരാക്കി.

Related Articles

Latest Articles