Tuesday, May 7, 2024
spot_img

മാലിദ്വീപിനെ കൈവിട്ട് ഇന്ത്യൻ വിനോദ സഞ്ചാരികൾ! ടൂറിസം വിഹിതത്തിൽ ഇന്ത്യയുടെ സംഭാവന അഞ്ചാം സ്ഥാനത്തേക്ക് കൂപ്പ് കുത്തി ; മൊയ്‌സുവിന്റെ പ്രീണനത്തിലും ചൈനീസ് സഞ്ചാരികളിലുണ്ടായത് 0.4 % വർദ്ധനവ് മാത്രം!

ദില്ലി : ഭാരതവുമായുള്ള നയതന്ത്ര തർക്കങ്ങൾ തുടരുന്നതിനിടെ മാലിദ്വീപ് സന്ദർശിക്കുന്ന ഇന്ത്യൻ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ ഇടിവ്. കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാലിദ്വീപ് സന്ദർശിച്ച സഞ്ചാരികളിൽ ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത് ഇന്ത്യൻ സഞ്ചാരികളായിരുന്നു. ഇക്കൊല്ലത്തെ ഇത് വരെ ലഭ്യമായ കണക്കുകൾ പറയുന്നത് വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യക്കാരുടെ എണ്ണം അഞ്ചാംസ്ഥാനത്തേക്ക് കൂപ്പുകുത്തി എന്നാണ്. 2023ൽ 2,09,198 ഇന്ത്യക്കാരാണു മാലദ്വീപിലേക്കെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപിന്റെ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ മാലിദ്വീപ് മന്ത്രിമാർ അദ്ദേഹത്തെ അധിക്ഷേപിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചതും. ഇതോടെ മാലിദ്വീപിനെ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സമൂഹ മാദ്ധ്യമങ്ങളിൽ ക്യാമ്പെയ്‌നുകൾ ആരംഭിച്ചതുമാണ് ഇന്ത്യൻ സഞ്ചാരികളെ മാലിദ്വീപിൽ നിന്ന് അകറ്റിയത്. സിനിമാ താരങ്ങളടക്കമുള്ളവർ ക്യാമ്പെയ്‌ന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വിമർശനം രൂക്ഷമായതോടെ മാലിദ്വീപ് മന്ത്രിമാർ അധിക്ഷേപ പോസ്റ്റ് പിൻവലിച്ചു. ഒടുവിൽ മന്ത്രിമാരെ മാലിദ്വീപ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. എന്നാൽ ഇരു രാജ്യങ്ങൾക്കുമിടയിലെ മഞ്ഞ് ഉരുകിയിട്ടില്ല.

മാലിദ്വീപ് സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം ചൈനീസ് സഞ്ചാരികളുടെ എണ്ണത്തിൽ ഇക്കൊല്ലത്തിൽ നാമമായ വർധവനവുണ്ടായിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനമാണ് ചൈനയ്ക്ക്. കഴിഞ്ഞ കൊല്ലത്തെ കണക്കുകൾ പ്രകാരം ദ്വീപിലെ ടൂറിസം വിഹിതത്തിൽ ഇന്ത്യയ്ക്ക് 11 ശതമാനവും റഷ്യയ്ക്കും ചൈനയ്ക്കും പത്ത് ശതമാനം വീതവുമായിരുന്നു സംഭാവന. നിലവിൽ ഇന്ത്യയുടെ വിഹിതം 8 %മാത്രമാണ്

നിലവിലെ കണക്കുകൾ പ്രകാരം 10.6% വിപണിവിഹിതവുമായി റഷ്യൻ സഞ്ചാരികളാണ് മാലിദ്വീപ് സന്ദർശിക്കുന്ന സഞ്ചാരികളിൽ ഏറ്റവും മുന്നിൽ. 10.4% യാത്രക്കാരുമായി ഇറ്റലിയാണ് രണ്ടാം സ്ഥാനത്ത്. ചൈന കഴിഞ്ഞാൽ ബ്രിട്ടനാണ്. ഇന്ത്യയ്ക്കു തൊട്ടുമുന്നിലുളള രാജ്യം. ജർമനി, അമേരിക്ക, ഫ്രാൻസ്, പോളണ്ട്, സ്വിറ്റ്സർലൻ‌ഡ് എന്നീ രാജ്യങ്ങളാണു യഥാക്രമം ആറു മുതൽ പത്തുവരെ സ്ഥാനങ്ങളിലുളളത്.

Related Articles

Latest Articles