Wednesday, September 23, 2026

വരാപ്പുഴ പീഡനക്കേസ് പ്രതി കിണറ്റില്‍ മരിച്ച നിലയിൽ; സംഭവം മഹാരാഷ്ട്രയിൽ ഒളിവില്‍ കഴിയവേ

മുംബൈ: വരാപ്പുഴ പീഡനക്കേസ് പ്രതി കിണറ്റില്‍ മരിച്ച നിലയിൽ. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. ഇയാളെ അടിച്ച് കൊന്ന് കിണറ്റിൽ തള്ളുകയായിരുന്നു. തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിലാണ് വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്.

പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലിക്കാരനായിരുന്നു ഇയാൾ. സംഭവത്തിൽ രണ്ടുപേരെ മഹാരാഷ്ട്ര പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്. സമീപത്തെ ആദിവാസി കോളനിയിലുള്ളവരാണ് പ്രതികൾ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

Related Articles

Latest Articles