Wednesday, December 31, 2025

മരുമകളെ ലൈംഗികമായി പീഡിപ്പിച്ചു; അമ്പത്തിയൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

വാഴക്കാട്: മകന്റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ച അമ്പത്തിയൊന്നുകാരന്‍ അറസ്റ്റില്‍. മൂന്നുവര്‍ഷമായി മരുമകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് പ്രതി പിടിയിലായത്.

2019 മുതലാണ് പീഡനത്തിന് ഇരയാകേണ്ടിവന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞു. കല്യാണം കഴിഞ്ഞ് ഗര്‍ഭിണിയായിരിക്കുമ്പോൾ തുടങ്ങിയതാണ് പീഡനം. എതിർക്കാൻ ശ്രമിച്ചെങ്കിലും കൊല്ലുമെന്നും കുടുംബബന്ധം തകര്‍ക്കുമെന്നും ഭീഷണിപ്പെടുത്തി പ്രതി പീഡനം തുടരുകയായിരുന്നു.

സംശയം തോന്നിയ യുവതിയുടെ ഭര്‍ത്താവ് യുവതിയെ ചോദ്യം ചെയ്തപ്പോള്‍ എല്ലാം തുറന്നു പറയുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു. വാഴക്കാട് സി.ഐ. കുഞ്ഞിമോയിന്‍കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചു. മലപ്പുറം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles