Wednesday, June 12, 2024
spot_img

ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച്‌ പീഡിപ്പിച്ചു; ദിലീപിനെതിരെ ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാറിനെതിരെ പീഡനപരാതി

കൊച്ചി: സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ (Balachandra Kumar) പീഡനപരാതി.കണ്ണൂര്‍ സ്വദേശിനി കൊച്ചി (Kochi) സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണു പരാതി നല്‍കിയത്. പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിക്കുന്നു.

ഒരു ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചെന്നാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. ജോലി വാഗ്ദാനം ചെയ്ത് വിളിച്ച് വരുത്തിയ ശേഷം പീഢിപ്പിച്ചെന്നാണ് പരാതി.

കണ്ണൂര്‍ സ്വദേശിനിയായ 40കാരിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു സുഹൃത്തില്‍ നിന്നാണ് ബാലചന്ദ്ര കുമാറിന്റെ ഫോണ്‍ നമ്പര്‍ ലഭിച്ചത്. ജോലി തേടി ഫോണില്‍ ബന്ധപ്പെട്ടു. ജോലി നല്‍കാമെന്ന് ബാലചന്ദ്ര കുമാര്‍ ഉറപ്പ് നല്‍കിയത്രെ. സിനിമയില്‍ അഭിനയിപ്പിക്കാമെന്നു പറഞ്ഞാണ് കൊച്ചിയില്‍ വിളിച്ചുവരുത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

Related Articles

Latest Articles