Tuesday, September 29, 2026

ജനിച്ചത് പെൺകുഞ്ഞ്, പിന്നെ നേരിട്ടത് പീഡനം; യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ കേസ്

ആറ്റുപുറം: തൃശൂർ ആറ്റുപുറത്ത് യുവതിയുടെ മരണം ഭർത്താവിന്റെ മാനസിക പീഡനം മൂലമാണെന്ന് ബന്ധുക്കളുടെ പരാതി. തൃശൂർ ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസ് ഈ മാസം 8നാണ് തൂങ്ങിമരിച്ചത്. ആറ്റുപ്പുറം സ്വദേശിയായ ഹൈറൂസിനെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ബന്ധുക്കളുടെ പരാതിയിന്മേൽ ഭർത്താവിനെതിരെ പോലീസ് കേസെടുത്തു.

നരണിപ്പുഴ സ്വദേശി ജാഫറ്‍ ഒന്നര വര്‍ഷം മുമ്പാണ് ഹൈറൂസിനെ വിവാഹം ചെയ്തത്. ഗർഭിണിയായ ശേഷമാണ് ഫൈറൂസ് മാനസിക പീഡനത്തിന് ഇരയായതെന്ന് ബന്ധുക്കൾ പറയുന്നു. പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ജാഫറിന്റേയും കുടുംബത്തിന്റേയും പെരുമാറ്റം മോശമായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഭർത്താവിന്റെ പീഡനം കാരണം ഫൈറൂസിനെ മാതാപിതാക്കൾ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ഇതിനു ശേഷം, ഭർത്താവ് ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഭർത്താവ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യയെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോണിലെ സംഭാഷണങ്ങൾ തെളിവായി പോലീസിന് കൈമാറി.

Related Articles

Latest Articles