Friday, September 25, 2026

ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രൈനില്‍ നിന്ന് ഉടന്‍ മടങ്ങണം; ഇന്ത്യന്‍ എംബസി

യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഉടന്‍ മടങ്ങണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. വിദ്യാര്‍ഥികളുടെ സുരക്ഷ പരിഗണിച്ചാണ് നിര്‍ദേശം. ഇന്ത്യയിലേക്ക് മടങ്ങാന്‍ കൂടുതല്‍ വിമാന സര്‍വീസുകളും സജ്ജമാക്കിയിട്ടുണ്ട്.

നേരത്തെ മൂന്ന് വന്ദേഭാരത് സര്‍വീസ് വിമാനങ്ങള്‍ യുക്രൈനിലേക്ക് പ്രഖ്യാപിച്ചിരുന്നു. അതില്‍ ആദ്യ വിമാനം ഇന്ന് രാത്രി പത്തിന് ദില്ലിയിൽ തിരിച്ചെത്തും. ഇന്ന് രാവിലെയാണ് ഈ വിമാനം യുക്രൈനിലേക്ക് പുറപ്പെട്ടത്. മാത്രമല്ല, ഫെബ്രുവരി 26, മാര്‍ച്ച്‌ 6 തീയതികളിലും പ്രത്യേക വിമാനങ്ങള്‍ യുക്രൈനിലേക്ക് സര്‍വീസ് നടത്തുമെന്നും ഇന്ത്യന്‍ എംബസി വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Latest Articles