Tuesday, May 21, 2024
spot_img

ജീരക സോഡയിൽ ചത്ത എലി, നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്, സ്ഥാപനം അടപ്പിച്ചു

മു​ക്കം/ തിരുവമ്പാടി: ജീ​ര​ക​സോ​ഡ​യി​ൽ ച​ത്ത എ​ലി​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗ​വും ആ​രോ​ഗ്യ വ​കുപ്പും. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ്, ഭ​ക്ഷ്യ​സു​ര​ക്ഷ
ഉ​ദ്യോ​ഗ​സ്ഥ​ർ ജീ​ര​ക​സോ​ഡ നി​ർ​മാ​ണ യൂ​ണിറ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​വ​മ്പാ​ടി അ​ങ്ങാ​ടി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​നം താത്കാലികമായി അടപ്പിച്ചതായി തിരുവമ്പാടി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ അറിയിച്ചു.

  തി​രു​വ​മ്പാ​ടി​യി​ലെ മു​ഹ​മ്മ​ദ്കു​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തയ്യി​ൽ സോ​ഡ നി​ർ​മാ​ണ യൂ​ണി​റ്റി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. പ​രി​ശോ​ധ​നയിൽ ​ഭ​ക്ഷ്യ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​താ​യി ക​ണ്ടെ​ത്തി​യി​ട്ടുണ്ട്. ​പൊ​ളി​ഞ്ഞ സീ​ലി​ങ് മാ​റ്റ​ണ​മെ​ന്നും നി​ല​ത്ത് ടൈ​ൽ പാ​ക​ണ​മെ​ന്നും നിർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം, സം​ഭ​വം ന​ട​ന്ന​ത് കാ​ര​ശ്ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലാ​ണെ​ങ്കി​ലും മു​ക്കം ന​ഗ​ര​സ​ഭ​യ​യി​ലും ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Related Articles

Latest Articles